മോഹൻലാലിനെ കാണണമെന്ന രുക്മിണിയമ്മയുടെ ആഗ്രഹം സാധിച്ച് മോഹൻലാൽ; വീഡിയോ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോണ് മോഹൻലാലിനെ കാണണമെന്നുള്ള ഒരു അമ്മയുടെ ആഗ്രഹം പ്രകടപ്പിക്കുന്ന വിഡിയോ.

ആ ‘അമ്മ മോഹൻലാലിനെ കാണാൻ പറ്റാത്തത് കൊണ്ട് കരയുകയാണ്. ഒടുവിൽ രുക്മിണിയമ്മയുടെ ആഗ്രഹം സാധിച്ച് മോഹൻലാൽ. 80–കാരിയായ രുഗ്മിണിയമ്മയെ വിഡിയോ കോളിലൂടെ വിളിച്ച് മോഹൻലാൽ.

അടുത്തിടെയാണ് ഒരു ചാനൽ പരിപാടിക്കിടെ മോഹൻലാലിനെ കാണണമെന്ന ആഗ്രഹം രുഗ്മിണി അമ്മ പങ്കുവെച്ചത്. പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ താമസിക്കുന്ന രുഗ്മിണിയമ്മ ഹോഹൻലാലിന്റെ കടുത്ത ആരാധികയാണ്.

കോവിഡ് മാറി കഴിയുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പാണ് ലാൽ അമ്മയ്ക്ക് നൽകിയത്. മോഹൻലാലിനെ കണ്ടപ്പോൾ ഉള്ള അമ്മയുടെ സന്തോഷം വിഡിയോയിൽ കാണാം.

എല്ലാവരും തന്നെ കളിയാക്കും എന്ന് രുഗ്മിണിയമ്മ പറഞ്ഞപ്പോൾ, എന്തിനു കളിയാക്കണം ഇപ്പോൾ നേരിൽ കണ്ടില്ലേ എന്നും ലാലേട്ടൻ ചോദിക്കുന്നുണ്ട്. സുഖമാണോ, കൊവിഡ് കഴിയട്ടെ നമുക്ക് നേരിൽ കാണാം. വേറെ എന്താ വിശേഷം.

എനിക്ക് എന്താ തരുന്നത്, ഞാൻ അവിടെ വരുമ്പോൾ. എന്ന് തുടങ്ങി ഒട്ടനവധി വിശേഷങ്ങളാണ് മോഹൻലാൽലാൽ രുഗ്മിണിയമ്മയോട് ചോദിക്കുന്നത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ലാലേട്ടന്റെ ഇടപെടലുകളെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here