ബിഗ് ബോസ് താരം പ്രതാമുമായി മേഘ്ന രാജിന് വീണ്ടും വിവാഹം? വാർത്തകളിലെ യാഥാർഥ്യം!

സിനിമാ താരം ചിരഞ്ജീവി സര്‍ജയുടെ മരണം കന്നഡ സിനിമാ മേഖലയെ മാത്രമല്ല രാജ്യത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. മലയാളത്തിലും നിരവധി സിനിമകളില് അഭിനയിച്ചിട്ടുള്ള മേഘ്ന രാജിന്റെ ഭര്‍ത്താവ് കൂടിയായ ചിരഞ്ജീവിയുടെ മരണവാര്‍ത്ത ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു.

ഭര്‍ത്താവിനെ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ താന്‍ ഇനിയും ജീവിക്കുമെന്നാണ് എപ്പോഴും മേഘ്‌ന പറയുക. ഇക്കഴിഞ്ഞ ജൂണില്‍ ചിരഞ്ജീവിയുടെ ഒന്നാം ചരമ വാർഷികമായിരുന്നു. ആ ദിവസം തന്നെയാണ് മകനെ ചീരു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് കൊണ്ട് പോവുകയും ചെയ്തത്. വ്യാജ വാർത്തകളോട് ഇത് വരെയും മേഘ്‌ന പ്രതികരിച്ചിട്ടില്ല.

r6ykj

പ്രണയവിവാഹത്തിലൂടെ ഒന്നായവരാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും പ്രണയം പറഞ്ഞതും വിവാഹിതരായതും. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

103646941 3171576966236656 2397428866702464074 n 1

മേഘനയും ബിഗ് ബോസ് കന്നഡ 4 ജേതാവുമായ പ്രതാമുമായി ഉടൻ വിവാഹിതരാകുമെന്ന തരത്തിലായിരുന്നു ഏതാനും യൂട്യൂബ് ചാനലുകൾ അവകാശപ്പെട്ടത്. വീഡിയോകൾ വൈറലായതോടെ യാഥാർഥ്യം പോലും ചിന്തിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റുപിടിക്കുകയും ചെയ്തു. ചിലർ ആശംസകളും ചിലർ ആക്ഷേപങ്ങളും നടത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി പ്രതാം എത്തിയത്.

ഞാൻ ആദ്യം പ്രതികരിക്കേണ്ട എന്നാണ് കരുതിയത്. പക്ഷേ 2.70 ലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ് വ്യാജ വീഡിയോ സമ്പാദിച്ചു കൂട്ടിയത്. കാഴ്ചക്കാർക്കും പണത്തിനും വേണ്ടി ഇത്തരം തരം താണ പ്രവർത്തികൾ ചെയ്യുമ്പോൾ അതിനെതിരെ നിയമപരമായി പോരാടുക മാത്രമാണ് പോംവഴി. ഇത്തരം വീഡിയോകൾ നിയമപരമായി നീക്കം ചെയ്യുമ്പോൾ അത് മറ്റ് ചാനലുകൾക്ക് ഒരു പാഠമായി മാറും എന്നും പ്രതാം പ്രതികരിച്ചു.

ooytu8

തങ്ങൾ ഇരുവരെയും കുറിച്ച് പ്രചരിക്കുന്നത് എല്ലാം വ്യാജമാണെന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതാം പ്രതികരണം നടത്തിയത്. പ്രചരിക്കുന്ന വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ച് കൊണ്ടാണ് ഇത് ഭയങ്കര മോശം കാര്യം ആയി പോയി എന്നും പ്രതാം വ്യക്തമാക്കിയത്. മാത്രമല്ല നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here