ഒരു പെണ്‍കുട്ടി എന്ത് വേഷമാണ് ധരിക്കേണ്ടതെന്ന് അവളാണ് തീരുമാനിക്കേണ്ടത്; ഹരീഷ് പേരടി

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു സയനോരയും കൂട്ടുകാരികളും ചേർന്ന് ചെയ്ത ഡാൻസ് വീഡിയോ. സുഹൃത്തുക്കളായ രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഭാവന എന്നിവര്‍ക്കൊപ്പമാണ് ഡാൻസ് ചെയ്തത്.

‘താൽ’ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്. നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും എത്തി. ഇതിൽ സയനോരയ്ക്ക് നേരെ വലിയ രീതിയിലുള്ള ബോ ഡി ഷെയ്‌മിങ്ങ് വന്നിരുന്നു.

bhavana 10

ഇപ്പോഴിതാ സയനോരക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ഹരീഷ് പേരടി. സയനോര ആലപിച്ച ”ബേംകി ബേംകി ബേംകി ബും” എന്ന ഗാനം ആലപിച്ച് നൃത്തം ചെയ്താണ് തന്റെ പിന്തുണ ഹരീഷ് പേരടി അറിയിച്ചത്.

”ഒരു പെണ്‍കുട്ടി എന്ത് വേഷമാണ് ധരിക്കേണ്ടതെന്ന് അവളാണ് തീരുമാനിക്കേണ്ടത്, അതുകൊണ്ടു തന്നെ അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാര വാദികള്‍ക്കും എതിരെയാണ് ഈ നൃത്തം. സയനോരക്ക് ഐക്യദാര്‍ഢ്യം” തന്റെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ഹരീഷ് പേരടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here