വീഡിയോ കാൾ എടുത്തപ്പോൾ ന ഗ്നത പ്രദർശനം, ഭീഷ ണിപ്പെടുത്തി പണം ത ട്ടിക്കൽ; നടൻ അനീഷ് രവി

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സീരിയൽ താരം അനീഷ് രവിയുടെ ഫേസ്ബുക് ലൈവ് ആണ്. ഫേക്ക് വീഡിയോയിലൂടെ പണം തട്ടുന്ന ഒരു സംഘം ആളുകളെ കുറിച്ചാണ് പറയുന്നത്. വിഡിയോയിൽ പറയുന്നത് ഇങ്ങനെ;

അളിയൻസ് എന്ന സീരിയലിന്റെ ആർട് ഡയറക്ടർ ആയ അനിലിനാണ് പ്രശ്നം ഉണ്ടായത്.സേവ് ചെയ്തിട്ടില്ലാത്ത നമ്പറിൽ നിന്നും അനിലിന് വിഡിയോ കോൾ വന്നു. കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നീട് അവർ സ്വയം വസ്ത്രം മാറ്റുകയാണ്.

ഉടൻ കോൾ കട്ട് ചെയ്തെങ്കിലും പിന്നീട് ഇതിന്റെ സ്ക്രീൻ റെക്കോർഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നു. എന്നിട്ട് പണം ആവശ്യപെട്ടു. 11,500 രൂപയാണ് ആവശ്യപ്പെട്ടത്, പണം കൊടുത്തില്ലെങ്കിൽ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും എന്നാണ് ഭീ ഷണി.

ഇത്തരം ഭീ ഷണിക്ക് ഇരയായ ഒട്ടേറെ പേർ സിനിമാമേഖലയിൽ തന്നെയുണ്ട്. ദയവായി അറിയാത്ത നമ്പറുകളിൽനിന്നും വരുന്ന വിഡിയോ കോൾ എടുക്കരുത്. നമ്മുടെ കുട്ടികളും ഈ കാര്യത്തിൽ ശ്രദ്ധിക്കുക. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അറിയിക്കുക. ഇങ്ങനെയുള്ളവരെ നാം വളർത്താതിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here