ഞങ്ങൾ അവൾക്കൊപ്പം ഉണ്ട്; ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് മുടിയൻ ചേട്ടൻ.!

മലയാളി പ്രേക്ഷകർക്ക് തങ്ങളുടെ വീട്ടിലെ സ്വന്തം കുട്ടിയാണ് ലച്ചൂ എന്ന ജൂഹി റുസ്തഗി. കഴിഞ്ഞദിവസം ജൂഹിയുടെ ജീവിതത്തിലുണ്ടായ ഒരു തീരാനഷ്ടം എല്ലാ മലയാളികളെയും കണ്ണീരിലാഴ്ത്തിയിരുന്നു. അമ്മയുടെ വിയോഗത്തിൽ തകർന്നുപോയ ജൂഹിയേ സാധാരണ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ എല്ലാവരും.

ജൂഹിയുടെ അച്ഛൻ ഒരു വർഷം മുമ്പ് അറ്റാക്ക് വന്ന് മരിച്ചിരുന്നു. പിന്നീട് അമ്മ മാത്രമായിരുന്നു ജൂഹിയുടെ ഏക ആശ്രയം. സഹോദരനൊപ്പം ബൈക്ക് യാത്ര ചെയ്യവേ പുറകിൽ നിന്ന് വന്ന ലോറിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് അമ്മ മരിക്കുന്നത്. അമ്മയുടെ വേർപാടിൽ നിന്ന് ജൂഹി ഇതുവരെ മുക്ത ആയിട്ടില്ലെന്ന് കഴിഞ്ഞദിവസം ഉപ്പും മുളകും സീരിയലിലെ സഹതാരം നിഷാ സാരംഗ് പറഞ്ഞിരുന്നു.

എപ്പോഴും മുറിയിൽ ഒറ്റയ്ക്ക് ഇരുന്ന് കരയുകയാണന്നും താരം പറഞ്ഞിരുന്നു. ഇത് ലച്ചുവിന്റെ ആരാധകരെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി. എന്നാൽ ഇപ്പോഴിതാ ആരാധകർക്ക് നേരിയ ആശ്വാസം നൽകുന്ന മറ്റൊരു വിവരം പുറത്തുവന്നിരിക്കുന്നു. ഉപ്പും മുളകും സീരിയലിൽ ലച്ചുവിന്റെ സഹോദരനായി അഭിനയിക്കുന്ന മുടിയൻ എന്ന വിഷ്ണു ചേട്ടൻ ഫേസ്ബുക്ക് പേജിൽ ഒരു ആരാധകന് നൽകിയ മറുപടിയാണ് പ്രേക്ഷകർക്ക് ആശ്വാസമാകുന്നത്.

ലച്ചുവിനു സുഖമാണോ എന്ന ചോദ്യത്തിന് വിഷ്ണു നൽകിയ മറുപടി ഇങ്ങനെയായിരുന്നു:”അവൾ ഒക്കെയായി വരുന്നു. ഞങ്ങളെല്ലാം അവർക്കൊപ്പം ഉണ്ട്.” ഉപ്പും മുളകിലെ തന്നെ മറ്റൊരു താരം ശിവാനി ക്കൊപ്പമുള്ള ഡാൻസ് റീൽ പോസ്റ്റ് ചെയ്തതിന് താഴെയാണ് ആരാധകർ ലച്ചുവിനെ അന്വേഷിച്ച് എത്തിയത്.

hdnf

ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ബിജു സോപാനം, നിഷ സാരംഗ്, ഋഷി എസ്. കുമാർ, ജൂഹി റുസ്തഗി, അൽ സാബിത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവർ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയത്. അമ്മയുടെ മൃതശരീരം വീട്ടിലെത്തിച്ചപ്പോൾ ജൂഹിയെ ആശ്വസിപ്പിക്കാനായി നിഷാ സാരംഗും അൽ സാബിത്തും വീട്ടിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here