എനിക്കുവേണ്ടി ഒന്നും കരുതണ്ട, കഞ്ഞി എങ്കിൽ കഞ്ഞി; ലാലേട്ടന്റെ അപ്രതീക്ഷിത ഋതംഭര യാത്ര

മറ്റുള്ള നടന്മാരിൽ നിന്നും മോഹൻലാലിനെ വ്യത്യസ്തൻ ആക്കുന്നത് എളിമയും ലാളിത്യവും ആണ്. ഒപ്പം ആരാധകരോടുള്ള അദ്ദേഹത്തിന്റെ സമീപനവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നുണ്ട്. അതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എഴുത്തുകാരൻ ആര്‍ രാമാനന്ദ് ലാലേട്ടനെ കുറിച്ചെഴുതിയ വാക്കുകൾ.

കാടും മലയും ഒരു കുഞ്ഞിന്‍റെ ഉത്സാഹത്തോടെ നടന്നുകണ്ട മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടനെ കുറിച്ചെഴുതിയ ഓരോ വരികളും ആരാധകന്റെ മനസ്സ് നിറയ്ക്കുന്നതാണ്. തങ്ങളുടെ അടുത്ത് വന്നുപോയത് ‘മോഹന്‍ലാല്‍’ തന്നെയോ എന്ന സംശയം പോലും മറ്റുള്ളവരില്‍ ഉയര്‍ത്തിയെന്ന് രാമാനന്ദ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ugl

ഏതാണ്ട് രണ്ടു മണിക്കൂർ ദൂരം ചുരം കയറി വാഗമൺ താണ്ടി പശുപാറയിൽ എത്തണം ലാലേട്ടന് കുളമാവിൽ നിന്ന് ഋതംഭര വരെ എത്താൻ. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും ? ഞാൻ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ , ഷൂട്ടിംഗ് തിരക്കിനിടയിൽ അത്ര ദൂരം സഞ്ചരിക്കണോ ? ഒരുപാട് ദൂരം എന്നുപറഞ്ഞാൽ എത്ര ദൂരം? രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ…? അതൊക്കെ ഇഷ്ടമുണ്ടെങ്കിൽ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി….

ഇന്നായിരുന്നു ആ ദിനം… ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും എട്ടര ആകുമ്പോൾ എത്തും.. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂർ അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ.. ശരി ലാലേട്ടാ.. പ്രാതലിന് എന്ത് കരുതണം ? ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട ! ലാലേട്ടൻ കൃത്യസമയത്ത് എത്തി , പ്രാതലുണ്ടു , നമ്മുടെ മുഴുവൻ സ്ഥലവും കാടും, മേടും, മലയും , ഏല ചോലയും , വനചോലയും , വെള്ള ചാട്ടവും , നടന്നു കണ്ടു.

Untitled 1

എല്ലാ ദുർഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും , ആകാംഷയും , ചുറുചുറുക്കും കൊണ്ട് നടന്നു തീർത്തു… ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയർമാൻ) ടെലികോൾ ചെയ്തു സുഖാന്വേഷണങ്ങൾ നടത്തി. ഋതംഭര കുടുംബത്തെ ചേർത്തുപിടിച്ചു ചിത്രങ്ങൾ എടുത്തു… എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു….

ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി….. ലാലേട്ടൻ വന്നു പോയപ്പോൾ എല്ലാവരും സംശയത്തോടെ ചോദിച്ചു… ഇപ്പോൾ ഇവിടെ വന്നു പോയത് ‘മോഹൻലാൽ’ തന്നെയല്ലേ? എനിക്കിന്നും അതിനുത്തരമില്ല…. സ്റ്റേഹം ലാലേട്ടാ, എന്ന് പറഞ്ഞുകൊണ്ടാണ് രാമാനന്ദ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

utkl

LEAVE A REPLY

Please enter your comment!
Please enter your name here