99 ൽ നിന്നും 83 ലേക്ക്.!! പ്രസവശേഷം തന്റെ ശരീരത്തെ മെരുക്കി എടുത്തിനെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്.!! വീഡിയോ

276021215 1089297328591708 4067241916487758600 n

ടെലിവിഷൻ പരമ്പരകളിലൂടെയും ടിക് ടോക്കിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണല്ലോ സൗഭാഗ്യ വെങ്കിടേഷ്. 2020 ൽ അർജുൻ സോമ ശേഖറുമായുള്ള വിവാഹത്തിനു ശേഷം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നായി ഇവർ മാറുകയും ചെയ്തിരുന്നു. വിവാഹ ശേഷം ഇരുവരും ഒന്നിച്ച് സീരിയൽ പരമ്പരകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറുകയും ചെയ്തിരുന്നു.

ആരാധകരുടെ സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് കഴിഞ്ഞ വർഷം സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഇവരുടെ വിശേഷങ്ങളും മറ്റും അറിയാൻ പ്രേക്ഷകർക്ക് എന്നും തിടുക്കമായിരുന്നു. മാത്രമല്ല തന്റെ ഗർഭകാല വിശേഷങ്ങളും പ്രസവാനന്തര കാര്യങ്ങളുമെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രസവാനന്തരം താൻ തന്റെ ശരീരത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും ശരീരഭാരം എങ്ങനെ കുറച്ചു എന്നതിനെ കുറിച്ചുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്.

285346657 435297584660626 5543806351840269055 n

പ്രസവത്തിനുശേഷം 99 കിലോയിലേറെ ഭാരം ഉണ്ടായിരുന്ന താൻ പ്രത്യേക വർക്കൗട്ടിലൂടെയും ഡയറ്റിലൂടെയും അവ 84 ൽ എത്തിച്ചുവെന്ന് താരം പറയുന്നുണ്ട്. പ്രസവ ശേഷം എല്ലാവരെയും പോലെ തനിക്കും ഭാരം കൂടിയപ്പോൾ അവ കുറക്കണമെന്ന് തനിക്ക് തോന്നി. എന്നാൽ അത് സ്വന്തമായി കഴിയില്ല എന്ന് തോന്നിയപ്പോൾ ഒരു പ്രൊഫഷണൽ ട്രെയിനറുടെ സഹായം താൻ തേടുകയായിരുന്നു എന്നും അവരുടെ നിർദ്ദേശങ്ങളും ഡയറ്റുകളും പാലിച്ചു കൊണ്ട് താൻ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 16 കിലോയിലേറെ ഭാരം കുറച്ചു എന്നും താരം വീഡിയോയിലൂടെ പറയുന്നുണ്ട്.

മകൾ സുദർശനയുടെ കാര്യങ്ങൾക്കിടയിലാണ് വർക്ക് ഔട്ടിനും മറ്റും സമയം കണ്ടെത്തുന്നത്. അതിനാൽ തന്നെ ആദ്യ സമയത്ത് തനിക്കത് ചെറിയ ബുദ്ധിമുട്ടായിരുന്നു എന്നും പിന്നീടത് മാറിയെന്നും സൗഭാഗ്യ പറയുന്നുണ്ട്. പേർസണൽ ട്രെയിനറുടെ നിർദ്ദേശപ്രകാരം ദിവസവും 3000 ത്തോളം അടി താൻ നടക്കാൻ പോകാറുണ്ട് എന്നും അവർ നിർദ്ദേശിക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ മാത്രമാണ് താൻ കഴിക്കാറുള്ളത് എന്നും താരം വീഡിയോയിലൂടെ പറയുന്നുണ്ട്.

277934315 1138724083337315 7039015502596269050 n
Previous article‘പെറ്റ അമ്മ പോലും ആ രംഗത്തിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തി; ഞാൻ അഭിനയിക്കാത്ത രംഗങ്ങൾ ആ സിനിമയിൽ ഉൾപ്പെടുത്തി; സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് കൃപ.!!
Next articleഒരു വർഷത്തിന് മുൻപും ശേഷവും ഞാനും സഹോദരിയും; പുതിയ ചിത്രം പങ്കുവെച്ച് മൃദുല വിജയ്

LEAVE A REPLY

Please enter your comment!
Please enter your name here