99-ആം വയസിൽ പിയാനോ വായിക്കുന്ന മുത്തശ്ശി; വീഡിയോ വൈറൽ

കഥ പറഞ്ഞും പാട്ടു പാടിയുമൊക്കെ സോഷ്യൽ മീഡിയയിൽ താരങ്ങളാകാറുണ്ട് ഇപ്പോൾ മുതിർന്നവരും, എന്നാൽ കഥയും പാട്ടുമൊന്നുമല്ല പിയാനോ വായിക്കുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരം.

ചട്ടയും മുണ്ടുമൊക്കെ ധരിച്ച് നരച്ച മുടിയും കഴുത്തിൽ വലിയ കൊന്തയുമൊക്കെയിട്ട് താളവും ശ്രുതിയും ഒന്നും ചോരാതെ പിയാനോ വായിക്കുന്ന മുത്തശ്ശിയെ കണ്ടാൽ ആരുമൊന്ന് പറയും ‘ആഹാ അന്തസ്സ്’ എന്ന്. അത്ര ഗംഭീരമായാണ് ഈ 99-കാരി പിയാനോ വായിക്കുന്നത്.

ആന്റണി തോമസ് എന്ന വ്യക്തിയാണ് ഈ മുത്തശ്ശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വളരെ ഗംഭീരമായി പിയാനോ വായിക്കുന്ന മുത്തശ്ശിയോട് അടുത്ത് നിൽക്കുന്ന ആൾ മറ്റൊരു ഈണം വായിക്കാമോ എന്ന് ചോദിക്കുമ്പോൾ ഞൊടിയിടയിൽതന്നെ മുത്തശ്ശി അടുത്ത പാട്ട് പിയാനോയിൽ വായിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

Previous articleഅത്ഭുതമായി അഞ്ച് വയസുകാരി; 40 സെക്കന്റിൽ പൂർത്തിയാക്കിയത് 60 സമർസോൾട്ട്; വീഡിയോ
Next articleപബ്‌ജി നിരോധിച്ചതിൽ പ്രതിഷേധവുമായി ഒരു കൂട്ടം ചെറുപ്പക്കാർ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here