അടിപൊളി സ്റ്റൈലിൽ എത്തിയ അമ്മയെ ക്യാമറയിൽ പകർത്തി മകൾ; ഫോട്ടോ വൈറൽ

poornima

മക്കൾക്കൊപ്പം അടിച്ചു പൊളിച്ച് ജീവിതം ആഘോഷമാക്കുന്ന അമ്മയാണ് നടിയും അവതാരകയുമായ പൂർണിമ ഇന്ദ്രജിത്ത്. പൂർണിമയ്ക്ക് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മക്കൾ.

മക്കളായ പ്രാർത്ഥനയും നക്ഷത്രയും അമ്മയ്ക്കൊപ്പം പങ്കിടുന്ന നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

241544741 535393487754107 4310609741444817048 n

സൈമ അവാർഡിന് പോയപ്പോൾ മകൾ പ്രാർത്ഥന പകർത്തിയ ചിത്രമാണ് പൂർണിമ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഹലോ വേൾഡ്’ എന്ന അഭിസംബോധനയോടെയാണ് പൂർണിമ ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്.

മകൾ പ്രാർത്ഥന ഇന്ദ്രജിത്തിനെ ടാഗ് ചെയ്തിട്ടുമുണ്ട്. അമ്മയുടെ ചിത്രമെടുക്കുന്ന മകളെയും ഫോട്ടോയിലെ മിററിലെ കാണാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ലിഫ്റ്റിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്.

242218137 413597073433477 3844281044355512581 n

വളരെ സ്‌റ്റൈലിഷ് ആയ കറുത്ത നിറത്തിലുള്ള വസ്ത്രമാണ് പൂർണിമ ധരിച്ചിരിക്കുന്നത്. താരങ്ങളായ പ്രിയാമണി, റിമ കല്ലിങ്കൽ, രഞ്ജിനി ജോസ്, നൈല ഉഷ, സയനോര ഫിലിപ്പ്, ലക്ഷ്മി മേനോൻ, മാളവിക മോഹനൻ, അഭയ ഹിരൺമയി, സാനിയ ഇയ്യപ്പൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

hgf

LEAVE A REPLY

Please enter your comment!
Please enter your name here