നിങ്ങള്‍ക്ക് വിവരമുണ്ടോ; വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചയാളോട് സമാന്ത

samantha 2 tufjfryt

സാമന്തയും നാഗചൈതന്യയും വിവാഹിതരായത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. തുടർന്നുള്ള ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ടായിരുന്നു. അത്തരത്തിൽ തന്നെയാണ് ഇവർക്കിടയിലുണ്ടായ അസ്വാരസ്യങ്ങളെ കുറിച്ചുള്ള കാര്യങ്ങളും വാർത്താകോളങ്ങളിൽ ഇടം പിടിക്കുന്നത്.

ഇപ്പോൾ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഇരുവരുടെയും വിവാഹമോചനവാർത്ത. സിനിമാപ്രേമികൾക്കിടയിലും ഇവരുടെ വിശേഷങ്ങളാണ് ചർച്ചയായി മാറിയിരിക്കുന്നത്.

ഇപ്പോഴിതാ സാമന്തയുടെയും നാഗചൈതന്യയേയും സംബന്ധിക്കുന്ന പുതിയ ഒരു വിശേഷമാണ് വൈറലായി മാറുന്നത്. കഴിഞ്ഞദിവസം സാമന്ത തിരുമല ക്ഷേത്രത്തില്‍ ദർശനം നടത്താനായി എത്തിയിരുന്നു.

ദർശനത്തിനു ശേഷം പുറത്തിറങ്ങിയ നടിയോട് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യവും അതിനു താരം നൽകിയ മറുപടിയുമാണ് വൈറലായി മാറുന്നത്.

‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’? എന്നാണ് സാമന്ത മാധ്യമപ്രവർത്തകനോട് ചോദിക്കുന്നത്. ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ഇപ്പോൾ വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here