നടൻ രാജാ സാഹിബിന്റെ മകൾ വിവാഹിതയായി; വിഡിയോ

rajasahib 2

നടൻ രാജാ സാഹിബിന്റെ മകൾ റാസി വിവാഹിതയായി. ഷഹനാസ് ആണ് വരൻ. രാജാ സാഹിബിന്റെ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു.

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരുന്നു വിവാഹം. മിമിക്രി വേദികളിൽ അനശ്വര നടൻ ജയനെ അനുകരിച്ച് പ്രശസ്തനാണ് രാജാ സാഹിബ്.

rajasahib 1

2001ൽ നിസാർ സംവിധാനം ചെയ്ത അപരന്മാർ നഗരത്തിൽ എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി. ഇസ്ര, ചങ്ങാതിപ്പൂച്ച, ലവകുശ എന്നിവയാണ് മറ്റ് പ്രധാനസിനിമകള്‍. 3 ഡേയ്സ് എന്ന ചിത്രത്തിലാണ് രാജാ സാഹിബ് അവസാനം പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here