പേർളിക്കൊപ്പം സൈമ അവാർഡിൽ തിളങ്ങി നില മോൾ; ചിത്രങ്ങൾ

Pearle Maaney 3

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേർളി മാണി. ബിഗ്ബോസ് മലയാളം മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേർളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേർളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.

സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും.

Pearle Maaney 1

സൈമ അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ നില മോളുമായുള്ള പേളിഷിന്റെ യാത്ര കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയായിൽ വെെറലാകുന്നത് സെെമ അവർഡ് ഫങ്ങ്ഷനിൽ പേർളി അതീവ സുന്ദരിയായി നില മോൾക്കൊപ്പം റെഡ് കാർപെറ്റിൽ നിൽക്കുന്ന ചിത്രമാണ്.

പർപ്പിൾ നിറത്തിലുള്ള സ്ലിവ് ലെസ് ​ഗൗണിൽ മകൾ നിലയ്ക്കും ​ശ്രീനിക്കുമൊപ്പമാണ് പേർളി റെഡ്കാർപ്പറ്റിലെത്തിയത്. മകൾക്കെപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്ക് വെക്കാൻ ഒട്ടും മടി കാണിക്കാത്ത താരം കൂടിയാണ് പേർളി മാണി.

Pearle Maaney 2

കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കഴിഞ്ഞ ദിവസം സൈമ അവാർഡ് നടന്നത്. നിരവധി താരങ്ങളെ അണിനിരത്തി കൊണ്ട് നടന്ന അവർഡിൽ കുഞ്ചക്കോ ബോബൻ, സാനിയ അയ്യപ്പൻ, പ്രാർത്ഥന ഇന്ദ്രജിത്ത്, അന്ന ബെൻ തുടങ്ങിയ താരങ്ങൾക്കൊപ്പം പേർളി മാണിയും പങ്കെടുത്തിരുന്നു.

Pearle Maaney 6
Pearle Maaney 4
Pearle Maaney 5

LEAVE A REPLY

Please enter your comment!
Please enter your name here