ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി; സന്തോഷ് പണ്ഡിറ്റ്

അടുത്തിടെ സിനിമ നടൻ മോഹൻലാലിനും മമ്മൂട്ടിക്കും ഗോൾഡൻ വിസ ലഭിച്ചത് വലിയ വാർത്ത ആയിരുന്നു, ഇവർക്ക് പിന്നാലെ മറ്റു താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചു, ഇപ്പോൾ ജനങ്ങൾക്ക് UAE “Golden Visa” നല്കുന്നതിനെക്കുറിച്ച്പ റയുകയാണ് സന്തോഷ് പണ്ഡിറ്റ്.

Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തിൽ “kit” വിതരണം ചെയ്യുന്നത് പോലെ ആയി എന്നാണ് പണ്ഡിറ്റ് പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ;

മക്കളേ..മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE “Golden Visa” കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ” Bronze Visa” എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു.

പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?(വാൽകഷ്ണം … Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ “kit” വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)എല്ലാവർക്കും നന്ദിBy Santhosh Pandit

ryjk

സന്തോഷ് പണ്ഡിറ്റിന്റെ ഈ പോസ്റ്റിനു കമെന്റുമായി നിരവധി പേരാണ് എത്തുന്നത്, അവിടെ പത്ത് വര്‍ഷത്തില്‍ കൂടൂതല്‍ സ്ഥിര താമസമാക്കിയ ബിസിനസ് മേഖലയില്‍ ഉള്ള ഉള്ള മലയാളികള്‍ക്കും മലയാളി വീട്ടമ്മമാര്‍ക്കും വരെ യു എ ഇ ഗോള്‍ഡന്‍ വിസ സ്ഥിരമായി അനുവദിച്ചു കൊടുക്കുന്നുണ്ട് ! അതൊന്നും വാര്‍ത്തയാവാത്തോണ്ട് പണ്ഡിറ്റ് കാണുന്നില്ല.

സെലിബ്രിറ്റിക്കള്‍ക്ക് കിട്ടുന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നു എന്ന് മാത്രം! ഗോള്‍ഡന്‍ വിസയുള്ള ആയിരകണക്കിന് മലയാളി പ്രവാസികള്‍ തന്നെ യു എ ഇയില്‍ ഉണ്ട്നിങ്ങൾക്ക് ഗോൾഡൻ അല്ല diamond visa തരാൻ uae gov പരിഗണിക്കുക ആണെന്നാണ് njan അറിഞ്ഞത്. തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here