2 വർഷത്തെ പ്രണയം, കൈ കഴുകാൻ വെള്ളം വരെ എടുത്ത് തരുന്നത് ചേട്ടനാണ്; വിനീത

C4tPSJq

വിനീതയുടെയും സുബ്രഹ്മണ്യയുടെയും വിവാഹത്തിന് എല്ലാവരുടെയും പ്രാർത്ഥനയുംഅനുഗ്രഹവും ഉണ്ടായിരുന്നു. അരയ്ക്ക് താഴെ സ്വാധീനം ഇല്ലാതെ വീൽചെയറിൽ കഴിയുന്ന ഈരേഴ വടക്ക് നിർമിതി കോളനി നിവാസികളായ വേണുഗോപാലിന്റെയും ഓമനയുടെയും മകളാണ് വിനീത. വിനീതയുടെ സഹോദൻ വിനീഷും അരയ്ക്ക് താഴെ സ്വാധീനം ഇല്ലാത്ത നിലയിലാണ്.

ക്യാൻസർ ബാധിതയായ ഓമനയുടെയും അംഗ പരിമിതരായ മക്കളുടെയും ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന വേണുഗോപാലിന്റെ കൂലി പ്പണിയിൽനിന്ന് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത് .14 വർഷംമുമ്പ് പിടിപെട്ട മസ്കുലർ ഡിസ്ട്രോഫി രോഗമാണ് ഇരു വരെയും വീൽചെയറിലാക്കിയത്.

പാലക്കാട് ജില്ലയിൽതൃത്താല മച്ചിങ്ങൽ വീട്ടിൽ പരേത നായ അപ്പുക്കുട്ടന്റെയും ശാരദയുടെയും മകൻ സുബ്രഹ്മണ്യൻ ആണ് വിനീതയെ വിവാഹം കഴിച്ചത്. മറ്റം മഹാദേവർ ക്ഷേത്രത്തിലായിരിന്നു വിവാഹം. വിനീതയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുബ്രഹ്‌മണ്യന്‍ തന്റെ ജീവിതത്തിലേക്കു ചേര്‍ത്തു പിടിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു.

xhWo6Pz

വിവാഹശേഷം നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുന്നത്. വിനീതയുടെ വാക്കുകളിലേക്ക്; എന്റെ വീട്ടിൽ അമ്മ അച്ഛൻ അനിയൻ ഉണ്ട്. അച്ഛൻ കൂലിപ്പണിക്കാരൻ ആണ്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വയ്യാതെ ആകുന്നത്. ഒരടിക്ക് അല്ല ഞാൻ വീൽ ചെയ്യറിൽ ആകുന്നത്. ഘട്ടം ഘട്ടമയാണ് ഇങ്ങനെ ആയത്.

എനിക്ക് ആകെ ഉള്ള വിഷമം പഠിക്കാൻ സാധിക്കാതെ പോയതിലാണ്. പഠിക്കണം എന്ന് ആഗ്രഹമുണ്ട്. ചേട്ടനാണ് ആദ്യം ഇഷ്ടമാണ് എന്ന് പറയുന്നത്. ചുമ്മാതെ നേരം പോക്കിനല്ലെന്നും ജീവിത അവസാനം വരെ എന്നെ കൊണ്ട് പറ്റുന്ന പോലെ നോക്കാമെന്നു പറഞ്ഞു. എന്നാൽ ഞാൻ സമ്മതിച്ചില്ല. കാരണം പിന്നീട് ഞാൻ ഒരു ബാധ്യത ആകും. എനിക്ക് ചേട്ടൻ വേണ്ടി ഒന്നും തന്നെ ചെയ്ത് കൊടുക്കാൻ സാധിക്കില്ല.

എന്നാൽ എന്റെ വീട്ടിൽ സമ്മതിക്കാതെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു, അതൊടെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. വിവാഹം കഴിഞ്ഞെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇതുവരെ എന്നെ നല്ലത് പോലെയാണ് നോക്കുന്നത്. വെള്ളം പോലും കൈയിൽ കൊണ്ട് തരും. സുബ്രഹ്‌മണ്യന്‍ ന്റെ വാക്കുകൾ, ഞങ്ങൾ ഗ്രൂപ്പിൽ കൂടെയാണ് പരസ്പരം അറിഞ്ഞത്.

QkdhWvS

എനിക്ക് ഇഷ്ടമായി പറഞ്ഞു. എന്നാൽ അവൾ സമ്മതിച്ചില്ല. 2 വർഷം ഞങ്ങൾ പ്രണയിച്ചു. വീട്ടിൽ അമ്മയോടൊക്ക സംസാരിച്ച ശേഷം വിനീതയുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ എൻഗേജ്മെന്റിന് ഉള്ള ആളുകൾ ഉണ്ടായിരുന്നു ഞങ്ങളെ സ്വീകരിക്കാൻ. മുന്നോടുള്ള പ്ലാൻ ചികിത്സയാണ്. ഫിസിയോതെറാപ്പി ആണ് ചെയ്യേണ്ടത്. അതിന്റെ കാര്യങ്ങൾ നോക്കും.

LEAVE A REPLY

Please enter your comment!
Please enter your name here