കാട്ടുതീയില്‍ നിന്ന് കംഗാരു കുഞ്ഞിനെ രക്ഷിച്ചു; വീഡിയോ

തെക്ക് കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ നിന്നും കാട്ടുതീയില്‍ വെന്തുരുകുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹമാധ്യമങ്ങളിൽ പടരുന്നത്. ദുരന്തങ്ങളുടെ ആഴം കുറിക്കുന്ന വീഡിയോകള്‍ മാത്രമല്ല മനുഷ്യന്റെ മാനവിക മൂല്യങ്ങള്‍ ഇന്നും പലരിലും നിലനില്‍ക്കുന്നു എന്ന് കുറിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിലുണ്ട്. അത്തരത്തില്‍ കാട്ടുതീയില്‍നിന്ന് കുഞ്ഞ് കംഗാരുവിനെ രക്ഷിച്ചയാളുടെ വീഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത്. ഓസ്ട്രേലിയന്‍ അഗ്നിശമന സേനയിലെ ഒരു അംഗമാണ് കംഗാരു കുഞ്ഞിനെ രക്ഷിച്ചത്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായത് വളരെ വേഗത്തിലായിരുന്നു. ഈ വീഡിയോയ്ക്കൊപ്പം അഗ്നിബാധയില്‍ നാശനഷ്ടങ്ങളുണ്ടായവരെ സഹായിക്കണമെന്ന അഭ്യര്‍ഥനയും അദ്ദേഹം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here