വിദ്യാഭ്യാസത്തിനായി ഒരു പെൺകുട്ടി നടത്തുന്ന സാഹസീക യാത്ര…

tdjk

ഇപ്പോഴിതാ വിദ്യാഭ്യാസത്തിനായി ഒരു പെൺകുട്ടി നടത്തുന്ന സാഹസീക യാത്രകളുടെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്.

ഉത്തർപ്രദേശ് സ്വദേശിയായ സന്ധ്യ സുഹാനി എന്ന പെൺകുട്ടിയാണ് തന്റെ ഗ്രാമത്തിൽ നിന്നും തോണി തുഴഞ്ഞ് പട്ടണത്തിലെ സ്കൂളിലേക്ക് പോകുന്നത്.

22

കനത്ത മഴയും പ്രളയ ജലവും കാരണം ഏറെ ദുരിതത്തിലാണ് സന്ധ്യ. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ വീട്ടിൽ ഇരുന്ന് ക്ലാസുകൾ കൂടാൻ സന്ധ്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ സ്കൂളുകൾ തുറന്നപ്പോൾ പ്രളയജലം കാരണം സ്കൂളിലേക്ക് പോകാനും കഴിയാത്ത സാഹചര്യമാണ്.

എന്നാൽ പ്രളയജലമോ, സ്മാർട്ട് ഫോണോ ഒന്നും തന്റെ പഠനത്തിന് ഒരു വിലങ്ങുതടിയാകരുത് എന്ന ചിന്തയാണ് സന്ധ്യയെ ഈ പ്രളയകാലത്തും സ്കൂളിലേക്ക് എത്തിക്കുന്നത്.

tdejs

വീട് വെള്ളത്താൽ ചുറ്റപ്പെട്ടിട്ടും സ്കൂളിൽ പോക്ക് മുടക്കാതിരുന്ന ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് സന്ധ്യയുടെ നിശ്ചയദാർഢ്യത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.

4

LEAVE A REPLY

Please enter your comment!
Please enter your name here