എഴുപത്തി മൂന്നാമത്തെ വയസിലും അനായാസം സ്‌കേറ്റിങ് ചെയ്യുന്ന മുത്തശ്ശൻ; വൈറൽ വീഡിയോ

229591926 1887103074792823 824171763157874641 n

വളരെക്കാലത്തെ പരിശീലനവും നിശ്ചയ ദാർഢ്യവുമുണ്ടെങ്കിൽ മാത്രം പഠിച്ചെടുക്കാൻ കഴിയുന്ന ഒന്നാണ് സ്‌കേറ്റിങ്. കൂടുതലും ചെറുപ്പക്കാരും കുട്ടികളുമാണ് സ്‌കേറ്റിങ് ചെയ്യാറുള്ളതും.

അതുകൊണ്ടുതന്നെ എഴുപത്തി മൂന്നുകാരന്റെ സ്‌കേറ്റിങ് അഭ്യാസം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസമാണ് അനായാസം സ്‌കേറ്റിങ് ചെയ്യുന്ന ഒരു വയോധികന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളുടെ ആകർഷണം നേടിയത്.

ഇതോടെ ഈ മുത്തശ്ശനെ കുറിച്ചുള്ള അന്വേഷണങ്ങളും ആരംഭിച്ചു. റോഡിലൂടെ സ്‌കേറ്റിങ് അഭ്യാസം നടത്തുന്ന ഈ മുത്തശ്ശന് എഴുപത്തി മൂന്ന് വയസുണ്ടെന്നും കണ്ടെത്തി. നിന്നുകൊണ്ടും ഇരുന്നുകൊണ്ടുമൊക്കെ വളരെ അനായാസമാണ് അദ്ദേഹത്തിന്റെ സ്‌കേറ്റിങ് അഭ്യാസങ്ങൾ.

1981 മുതൽ സ്‌കേറ്റിങ്ങിൽ പരിശീലനം നടത്തിവരുന്ന ആളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ പ്രായം കൂടിയിട്ടും അദ്ദേഹത്തിന് സ്‌കേറ്റിങ് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നുണ്ട്.

എന്തായാലും സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പ്രചരിപ്പിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അദ്ദേഹത്തിന് പ്രശംസയുമായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here