കൂട്ടുകാരിക്കൾക്കൊപ്പം ഡാൻസ് കളിച്ച് ഭാവന, കിടിലമെന്ന് ആരാധകർ; വീഡിയോ

Bhavana 7

മലയാള സിനിമാലോകത്തെത്തി സുഹൃത്തുക്കളായി മാറിയവരാണ് ഭാവനയും രമ്യ നമ്പീശനും സയനോരയും ശിൽപ ബാലയും മൃദുല മുരളിയും. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ ഇവർ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ സൗഹൃദ നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഭാവനയും സുഹൃത്തുക്കളും. ഔവ‍ർ കൈൻഡ നൈറ്റ് എന്ന് കുറിച്ചു കൊണ്ടാണ് ഇൻസ്റ്റ റീൽസ് വീഡിയോ ഭാവന പങ്കിട്ടിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം താലിലെ കഹി ആഗ് ലഗേ ലഗ് ജായേ എന്ന മനോഹരമായ ഗാനത്തിനൊത്ത് ചുവടുവെക്കുന്നതാണ് വീഡിയോ.

ഗേൾസ് നൈറ്റ്, ഡാൻസിങ് ഈസ് ഫൺ, റീൽ ഇറ്റ് ഫീൽ ഇറ്റ് തുടങ്ങിയ ഹാഷ് ടാഗുകള്‍ പങ്കുവെച്ചാണ് ഭാവന വീഡിയോ പങ്കിട്ടിരിക്കുന്നത്. സുഹൃത്തുക്കളുടെ ഒത്തുചേരലിന്‍റെ സന്തോഷവും ആഘോഷവും നിറഞ്ഞ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ലവ് റിയാക്ഷനകളുമായി താരങ്ങളും ആരാധകരും അടക്കമുള്ളവ‍രെത്തിയിട്ടുണ്ട്.

bhavana mehndi 5

ഇത് പറക്കും, ഹാപ്പി ഗേൾസ് എന്നുള്‍പ്പെടെയുള്ള കമന്‍റുകളുമായും ചിലരെത്തിയിട്ടുണ്ട്. സിനിമാതാരങ്ങളായ ഭാവന രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് വീഡിയോയിലുള്ളത്.

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽലാണ് ഭാവന. കന്നഡ സിനിമയിലാണ് ഇപ്പോള്‍ സജീവമായുള്ളത്. എങ്കിലും സുഹൃത്തുക്കളോടൊപ്പം ഇടയ്ക്ക് ഒത്തുചേരാനായി കേരളത്തിൽ എത്താറുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here