നിത്യ ദാസിനും മകൾക്കുമൊപ്പം ചുവടുവെച്ച് നവ്യ നായർ; വീഡിയോ

nithiya das 1

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നായികമാരാണ് നവ്യ നായരും നിത്യ ദാസും. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിത്യ ദാസ്.

നരിമാന്‍, കുഞ്ഞിക്കൂനന്‍, ബാലേട്ടന്‍, സൂര്യ കിരീടം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. പൊന്‍ മേഖലൈ, മാനത്തോടു മഴൈകാലം എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു.

241482265 1230991737344388 5540060112306720694 n

2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമന്‍ സിങ് ജംവാളുമാണ് മക്കള്‍. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ, മകൾ നൈനയ്ക്കും നവ്യ നായർക്കും ഒപ്പമുള്ള ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിത്യ. സ്റ്റാർ മാജിക് ഷൂട്ടിനിടയിൽ കണ്ടുമുട്ടിയതായിരുന്നു നവ്യയും നിത്യയും. രണ്ടു നായികമാരെയും ഒന്നിച്ചു കാണുവാൻ സാധിച്ച സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.

241513730 617163536134050 5787205136197740241 n

ജെബ് വി മെറ്റ് എന്ന ക്യാപ്ഷനോടെയായിരുന്നു നിത്യ ദാസ് നവ്യയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്. സോ ക്യൂട്ട് എന്ന കമന്റുമായാണ് മന്യ എത്തിയത്. ബാസന്തിയും മോളും പിന്നെ ബാലാമണിയുമെന്നായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്.

ഈ പറക്കും തളികയിലെ ബാസന്തിയാണ് നിത്യ ദാസിനെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമെത്തുന്നത്. നവ്യ നായരുടെ കരിയര്‍ ബ്രേക്കായി മാറിയ ചിത്രമായിരുന്നു നന്ദനം. ഏതാനും ദിവസങ്ങൾ മുൻപ് ‘പരം സുന്ദരി’ എന്ന ട്രെൻഡിങ് ഗാനവുമായി നിത്യയും മകളും എത്തിയിരുന്നു.

nithiya das 2

LEAVE A REPLY

Please enter your comment!
Please enter your name here