പണക്കാർക്ക് പിന്നെ എന്തും ആകാലോ, വാക്‌സിൻ കുറവ് മൂലം പണം കൊടുത്ത് എടുക്കേണ്ടി വന്നു; ജീഷിൻ…

188912170 10160817686698219 4868364607880794646 n

ജിഷിൻ മോഹനെയും ഭാര്യ വരദയേയും അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ ചുരുക്കമാണ്. മലയാളം ടെലിവിഷൻ പരമ്പരളിൽ കൂടിയും ഗെയിം ഷോകളിലൂടെയുമാണ് ജിഷിൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ പങ്ക് വെയ്ക്കുന്ന കുറിപ്പും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ വൈറലാകുന്നത് ഫേസ്ബുക് കുറിപ്പാണ്.കുറിപ്പിൽ താരം രണ്ടാമത്തെ വാക്‌സിനേഷൻ സ്വീകരിക്കുന്ന ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ വാക്‌സിനേഷൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ പണം കൊടുത്താണ് എടുതെതെന്നും വാക്‌സിനേഷൻ സ്വീകരിച്ചു കഴിഞ്ഞാലുള്ള കേട്ടുകേൾവികളെ കുറിച്ചും താരം വ്യക്തമാകുന്നു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

127925925 10160287430063219 5960929710072911442 n

വാക്‌സിനെടുത്താൽ കോവിഡ് വരില്ല എന്ന് ചിലർ. വാക്‌സിൻ എടുത്താലും കോവിഡ് വരും, പരിചയമുള്ള ഡോക്ടർ പറഞ്ഞു എന്ന് പറഞ്ഞ് മറ്റ് ചിലർ. കോവിഷിൽഡ് എടുത്താലേ പുറം രാജ്യത്തേക്ക് വിസ കിട്ടൂ (ഇന്ന് വരെ ഇന്ത്യക്ക് പുറത്തു പോകാത്ത എന്നോടോ ബാലാ), വാക്‌സിൻ എടുത്താൽ കോവിഡ് വന്നാലും ഗുരുതരമായിരിക്കില്ല,

വാക്‌സിൻ എടുത്താൽ 45 ദിവസത്തേക്ക് മദ്യപിക്കരുത്, (ഇതെന്നാ മണ്ഡല കാല വ്രതമോ ), വാക്‌സിൻ എടുത്താൽ പനിക്കണം അല്ലെങ്കിൽ വാക്‌സിൻ എഫക്ട് ആയില്ല എന്നാ അർത്ഥം,(എനിക്കാണെങ്കിൽ പനി പോയിട്ട് ഒരു കുരുവും വന്നില്ല). ആദ്യത്തേത് കോവിഷിൽഡ് ആണെങ്കിൽ അടുത്തത് കോവാക്‌സിൻ എടുക്കണമെന്നും, അങ്ങനെ എടുക്കരുതെന്നും ചിലർ.

240669033 10161072295203219 4826931957693232878 n

ഇങ്ങനെയൊക്കെയുള്ള പലതരം അഭ്യൂഹങ്ങൾക്കിടയിൽ ഞാൻ ഇന്ന് എന്റെ 2nd ഡോസ് വാക്‌സിൻ കോവിഷിൽഡ് വിജയകരമായി എടുത്തിരിക്കുകയാണ് സൂർത്തുക്കളെ… ആദ്യ ഡോസ് സൗജന്യമായി ലഭിച്ചെങ്കിലും, രണ്ടാമത്തെ ഡോസ് വാക്‌സിൻ availability കുറവായത് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലിൽ വന്ന് പണം കൊടുത്ത് എടുക്കേണ്ടി വന്നു. പണക്കാർക്ക് പിന്നെ എന്തും ആവാലോ..

LEAVE A REPLY

Please enter your comment!
Please enter your name here