കടലിലെ പാറപ്പുറത്ത് നിന്ന യുവാവിനെ വാരിയെടുത്ത് കൂറ്റന്‍തിരമാല; വൈറൽ വീഡിയോ

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ ആണ് കടലിനു അടുത്തു പാറയിൽ നിന്ന യുവാവിനെ തിര തട്ടി കടലിടുന്നത്. സാന്താക്രൂസിലെ ബോണി ഡൂണ്‍ ബീച്ചില്‍ പാറപ്പുറത്ത് കയറിയ യുവാവിനെ ആണ് നിമിഷങ്ങള്‍ക്കുള്ളില്‍ ആഞ്ഞടിച്ച കൂറ്റന്‍ തിര തട്ടിമറിച്ച് കടലിലേക്ക് ഇടുന്നത്. കൃത്യസമയത്ത് ഇടപെട്ട രക്ഷാപ്രവര്‍ത്തകര്‍ ഈ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ഇരുപതുകാരനായ യുവാവ് ആണ് അപകടത്തില്‍ നിന്നും നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാളുടെ കൂടുതൽ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here