കുഞ്ഞിന്റെ മാമ്മോദീസ ചടങ്ങിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് മിയ; ക്യൂട്ട് ഫാമിലിയെന്ന് ആരാധകർ.! ഫോട്ടോസ്

240172169 165883748991004 4523207249106287574 n

രാജസേനൻ സംവിധാനം ചെയ്ത സ്മാൾ ഫാമിലിയിലൂടെ സിനിമയിലേക്ക് വന്ന താരമാണ് മിയ ജോർജ്. അതിന് മുൻപ് സീരിയയിലൂടെയും പ്രേക്ഷർക്ക് പരിചിതമായി. ചേട്ടായീസ് എന്ന ചിത്രമാണ് നായിക പദവി നൽകുന്നത്. തുടർന്ന് നിരവധി ചിത്രങ്ങൾ മിയ അഭിനയിച്ചു.

മിയ പാല അല്‍ഫോന്‍സ കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളജില്‍ നിന്നു മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു. സെപ്തംബര് 12 ന് ആയിരുന്നു മിയ ജോർജും എറണാകുളം സ്വദേശിയായ അശ്വിൻ ഫിലിപ്പും മിയയും തമ്മിലുള്ള വിവാഹം നടന്നത്.

241406038 666575107650187 5239904304833838489 n

അമ്മയായ സന്തോഷം പങ്കുവെച്ചിരുന്നു താരം. ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്. ഒരു മാസം മുൻപ് പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

ഇൻസ്റ്റഗ്രാമിലൂടെയാണ് പൊന്നോമനയുമൊത്തുള്ള ചിത്രവും സന്തോഷവും ദമ്പതികൾ ആദ്യമായി പങ്കുവച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. താൻ ഗർഭിണി ആണെന്നുള്ള ഒരു വിവരവും മിയ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ആ സമയങ്ങളിൽ ഫോട്ടോകളും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

241314370 550648556087349 7879844903891133415 n

ഇപ്പോഴിതാ ലൂക്കയുടെ മാമ്മോദീസ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം . ‘ബാപ്പ്റ്റിസം സീരിസ് ഇവിടെ തുടങ്ങുന്നു’ എന്ന ക്യാപ്ഷനിലാണ് മകനും അശ്വിനുമൊപ്പമുളള ചിത്രങ്ങള്‍ മിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണസമയത്തും കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

241229850 4353079048106200 1361754167148050514 n
241313953 834328640613872 777714138796849977 n
241496179 580182426638357 477723301420564903 n

LEAVE A REPLY

Please enter your comment!
Please enter your name here