സ്വന്തമായി പാല് കറന്ന് കോഫിയിട്ട് കുടിച്ചു നിവേദ; വീഡിയോ പങ്കുവെച്ച് താരം…

Nivetha Thomas 1

മലയാളി പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നിവേദ തോമസ്. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മണിക്കൂറിൽ 130 Km/hr വരെ വേഗത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ നിവേദ.

നിരവധി മോട്ടോർസൈക്കിൾ റാലികളിൽ പങ്കെടുത്തു വരുന്നു. 2016ൽ നാനി നായകനായ ജന്റിൽമാനിലൂടെയാണ് നിവേദ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. നാനിയുടെ തന്നെ നിന്നു കോരിയിൽ നായികയായ താരം ജൂനിയർ എൻ ടി ആറിന്റെ നായികയായി ബോക്‌സോഫീസ് സൂപ്പർഹിറ്റ് ചിത്രം ജയ് ലവ കുശയിലും അഭിനയിച്ചു.

Nivetha Thomas 2

2020ൽ രജനികാന്തിന്റെ മകളായി തമിഴ് ചിത്രം ദർബാറിൽ അഭിനയിച്ച നിവേദ അമിതാഭ് ബച്ചന്റെ പിങ്ക് എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വക്കീൽ സാബിൽ പവൻ കല്യാണിനൊപ്പവും അഭിനയിച്ചു. മീറ്റ് ക്യൂട്ട്, ശാകിനി ദാകിനി എന്നീ തെലുങ്ക് ചിത്രങ്ങളാണ് താരത്തിന്റെ പുതിയതായി ഒരുങ്ങുന്നത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ താൻ സ്വയം പശുവിനെ കറന്നെടുത്ത പാൽ കൊണ്ട് കോഫി കുടിച്ച സന്തോഷമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പശുവിനെ കറക്കുന്ന വീഡിയോയും നിവേദ പങ്ക് വെച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയത്.

Nivetha Thomas 3

LEAVE A REPLY

Please enter your comment!
Please enter your name here