സമാന്ത പങ്കുവെച്ച പുതിയ സിക്സ് പാക്ക് ഫോട്ടോ വൈറലാവുന്നു; ഫോട്ടോസ്

സമാന്ത ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണെന്ന കാര്യം പരസ്യമായ കാര്യമാണ്. നടിയുടെ വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാവാറുണ്ട്. അസാധ്യ മെയ് വഴക്കമാണ് സമാന്തയുടേത് എന്ന് ആരാധകരും അഭിപ്രായപ്പെടാറുണ്ട്.

പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ചിത്രത്തിൽ സമാന്തയുടെ സിക്സ് പാക്ക് വ്യക്തമായി കാണാം. അതേ സമയം നടിയുടെ മുഖത്തെ ക്യൂട്ട്നസ്സ് ഒട്ടും കുറഞ്ഞിട്ടുമില്ല. സമാന്തയുടെ മുഖ സൗന്ദര്യത്തെ വർണിയ്ക്കുകയും ശരീര സൗന്ദര്യത്തെ പ്രശംസിയ്ക്കുകയും ചെയ്യുന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്.

മറ്റൊരു കാര്യം, സമാന്ത വലിയൊരു ഭക്ഷണ പ്രിയയാണ് എന്നതാണ്. ജിമ്മിൽ പോകുന്നതിന് മുൻപ് നടി നന്നായി ഭക്ഷണം കഴിക്കാറുണ്ടത്രെ. പ്രോട്ടീൻ ഷേക്ക് കഴിച്ചിട്ടാണ് ജിമ്മിൽ കയറാറുള്ളത് എന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സമാന്ത പറഞ്ഞത്.

Samantha 33

വെജിറ്റേറിയൻ പ്രോട്ടീൻ മാത്രമാണ് കഴിയ്ക്കുന്നത് എന്നും സമാന്ത വ്യക്തമാക്കിയിട്ടുണ്ട്. ജിമ്മിൽ പോകുന്നതിന് മുൻപ് മുട്ട കഴിക്കുന്നതും നടിയുടെ പ്രഭാത കർമങ്ങളിൽ പെടുന്ന കാര്യമാണത്രെ. തന്റെ ഡയറ്റ് റുട്ടീന് രണ്ട് കാര്യങ്ങൾ വെല്ലുവിളിയാണെന്നാണ് സമാന്ത പറയുന്നത്. ചെമ്മീൻ ബിരിയാണിയും തെലങ്കാന സ്പെഷ്യൽ മസാലയും കണ്ടാൽ ഡയറ്റും കാര്യങ്ങളും മറന്നു പോവുമത്രെ. ഇവ രണ്ടും എന്നെ ചതിക്കുമെന്ന് അഭിമുഖത്തിൽ സമാന്ത പറഞ്ഞു.

ശാകുന്തളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ സമാന്ത ഇപ്പോൾ വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതൽ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വിജയ് സേതുപതിയും നയൻതാരയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചെന്നൈ ആണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാൽ സമാന്ത സിനിമകളിൽ നിന്നും ചെറിയ ബ്രേക്ക് എടുക്കും എന്നാണ് കേൾക്കുന്നത്.

Samantha 32

അതിനിടയിൽ സമാന്തയുടെ വിവാഹ മോചന ഗോസിപ്പുകൾ പ്രചരിയ്ക്കുന്നുണ്ട്. സമാന്തയും നാഗ ചൈതന്യയും തമ്മിൽ പ്രശ്നങ്ങൾ തുടരുകയാണെന്നും മറ്റുമാണ് കേൾക്കുന്നത്. എന്നാൽ ഗോസിപ്പുകളോട് ഇതുവരെ സാം പ്രതികരിച്ചിട്ടില്ല.

Samantha More Photos;

Samantha 31
Samantha
Samantha 30
Samantha
Samantha 29
Samantha
Samantha 28
Samantha
Samantha 27
Samantha
Samantha 26
Samantha
Samantha 25
Samantha
Samantha 23
Samantha
Samantha 24
Samantha
Samantha 22
Samantha
Samantha 21
Samantha
Samantha 20
Samantha
Samantha 19
Samantha
Samantha 18
Samantha
Samantha 17
Samantha
Samantha 16
Samantha
Samantha 15
Samantha
Samantha 14
Samantha
Samantha 13
Samantha
Samantha 12
Samantha
Samantha 11
Samantha
Samantha 10
Samantha
Samantha 9
Samantha
Samantha 8
Samantha
Samantha 7
Samantha
Samantha 6
Samantha
Samantha 5
Samantha
Samantha 4
Samantha
Samantha 3
Samantha
Samantha 2
Samantha
Samantha 1 1
Samantha

LEAVE A REPLY

Please enter your comment!
Please enter your name here