വീടിന്റെ ടെറസ്ൽ സുജിത് വരച്ചത് മമ്മൂട്ടിയുടെ കിടിലൻ ചിത്രം; വിഡിയോ

വീടിന്റെ ടെറസ് കാന്‍വാസാക്കി മാറ്റിയ സുജിത് എന്ന യുവാവ് സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് സുജിത് പുരപ്പുറം കാന്‍വാസാക്കി അതില്‍ മമ്മൂട്ടിയുടെ ചിത്രം വരച്ചത്.

സെപ്റ്റംബര്‍ ഏഴിനായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയതും. പലരും തങ്ങളുടെ ക്രിയേറ്റവിറ്റികള്‍ പ്രയോജനപ്പെടുത്തി മഹാനടന് ആശംസകള്‍ നേര്‍ന്നു.

സുഹൃത്തുക്കളും സുജിത്തിന്റെ സഹായത്തിനെത്തിയപ്പോള്‍ പിറന്നത് മമ്മൂട്ടിയുടെ ഗംഭീര ചിത്രമാണ്. ഏകദേശം നാല് ദിവസങ്ങള്‍ എടുത്തു ഈ പെയിന്റിങ് പൂര്‍ത്തീകരിക്കാന്‍.

മമ്മൂട്ടിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് സുജിത്. അതുകൊണ്ടുതന്നെയാണ് താരത്തിന്റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ വേറിട്ടൊരു സമ്മാനം മമ്മൂട്ടിയ്ക്കായി ഒരുക്കിയതും.

LEAVE A REPLY

Please enter your comment!
Please enter your name here