ആര്യയെ വിമർശിച്ചവർക്ക് വിനീതിന്റെ മറുപടി.!

അമ്മയാവുന്നതിന് മുന്‍പുള്ള മനോഹരനിമിഷങ്ങള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് വിനീതും ആര്യയും. രേഷ്മയായിരുന്നു ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ആ ഫോട്ടോ ഷൂട്ടിലൂടെയാണ് ഞങ്ങള്‍ ശ്രദ്ധ നേടിയതെന്ന് ആര്യയും വിനീതും പറയുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഞങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്.

8ാം മാസത്തിന്റെ തുടക്കത്തിലാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തത്. ഇങ്ങനൊരു ഐഡിയ ഉണ്ടായിരുന്നു. ഇത് വര്‍ക്കൗട്ടാവുമോ എന്നൊന്നും അറിയില്ലായിരുന്നു. ആര്യയുടെ സുഹൃത്താണ് രേഷ്മ. നമുക്കൊരു ഷൂട്ട് ചെയ്താലോയെന്ന് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ആശയങ്ങളെല്ലാം ഒരുപോലെയായപ്പോള്‍ അത് ചെയ്യാമെന്ന് ഉറപ്പിക്കുകയായിരുന്നു. അമ്പൂരിയിലെ തന്നെ ഫോട്ടോഗ്രാഫറാണ് അത് എടുത്തത്.

240943456 907228676561892 6102026952891421706 n

പ്രസവ ശേഷമായാണ് ആ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അതിന് മുന്‍പ് പോസ്റ്റ് ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. ട്രോളുകളും പരിഹാസങ്ങളുമെല്ലാം പ്രതീക്ഷിച്ച് തന്നെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഞങ്ങള്‍ക്ക് അതില്‍ മോശമായൊന്നും തോന്നിയില്ല. ഞങ്ങള്‍ പോസിറ്റീവാണ്. ഞങ്ങളുടെ ഇഷ്ടമാണ്, ഒരുപാട് പേര്‍ നല്ല അഭിപ്രായം പറഞ്ഞു. മോശം അഭിപ്രായം പറഞ്ഞവരുമുണ്ട്. അതും അംഗീകരിക്കുന്നു.

സദാചാരക്കാരുടെ ചില കമന്റുകളൊക്കെ അസഹനീയമാണ്. അങ്ങനെയുള്ള കമന്‍സൊന്നും വായിക്കേണ്ട, വിഷമം വരും എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. എന്തിനാണ് പ്രഗ്നന്‍സി സമയത്ത് ഇങ്ങനൊരു റിസ്‌ക്ക് എടുത്തതെന്ന് ചോദിച്ചിരുന്നു. നിങ്ങള്‍ വിചാരിക്കുന്നത്ര റിസ്‌ക്കല്ല. എല്ലാം സേഫായാണ് ചെയ്തത്. കരയുടെ തൊട്ടടുത്തായാണ് ആ പ്ലേസ്്. മുട്ടോളം വെള്ളമേ വരു. ഷോട്ടില്‍ ഞാനില്ലെങ്കിലും അടുത്ത് തന്നെ ഞാനുണ്ടായിരുന്നു.

240993344 206507521536053 5295887478400578653 n

ലൊക്കേഷന്‍ വെറൈറ്റിയായിരിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ ഒരു പ്ലേസിലേക്കെത്തിയത്. 2 അബോര്‍ഷനായത് കൊണ്ടല്ല ഈ ഒരു ഫോട്ടോ ഷൂട്ട് ചെയ്തത്. ടെന്‍ഷനൊക്കെയുണ്ടായിരുന്നു. പോസിറ്റീവായിട്ട് തന്നെ എല്ലാവരും ഇതെടുക്കണം. ആ പെണ്ണിന് വയര്‍ മാത്രമേയുള്ളൂ, ഭക്ഷണം എന്തേലും വാങ്ങിക്കൊടുക്ക് എന്നുള്ള കമന്റിന് വിനീത് മറുപടി നല്‍കിയിരുന്നു. ചിന്നു ഇങ്ങനെ ഇരിക്കുന്നത് എനിക്ക് ഓക്കേയാണ്, ഇയാള്‍ വണ്ണം വെക്കില്ല. ചിന്നൂനെ അറിയാവുന്നവര്‍ക്ക് അറിയാം.

ഇങ്ങനെയിരിക്കുന്നതാണ് എനിക്ക് ഇഷ്ടം. എന്റെ ഭാര്യ മെലിഞ്ഞിരിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നമില്ല. നാട്ടുകാര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഞാനെന്ത് പറയാനാണ്. ഫോട്ടോ ഷൂട്ടിനേക്കാളും വലുതാണ് കുഞ്ഞ്. പെട്ടെന്ന് ഫോട്ടോ കണ്ടപ്പോള്‍ പേടിയാണ് തോന്നിയതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അത്രയും സേഫായാണ് അത് ചെയ്തത്. എന്റെ അമ്മയും കൂടെയുണ്ടായിരുന്നുവെന്നായിരുന്നു വിനീത് വിശദീകരിച്ചത്.

241141906 2038255672996303 8670144240973998104 n
maternity shoot
241047893 248629360596016 8552833359550471273 n
maternity shoot
241285440 1057643921712125 42258297836373724 n
maternity shoot
241077015 1563826600618242 3351467317953043094 n
maternity shoot
241156803 1536282990062580 4605514573783665660 n
maternity shoot
Arya Vineeth 1
maternity shoot
Arya Vineeth 2
maternity shoot
Arya Vineeth 3
maternity shoot
241192854 830991170895375 2894767740826785769 n
maternity shoot

LEAVE A REPLY

Please enter your comment!
Please enter your name here