ബാലയുടെ പ്രിയതമ എലിസബത്തിന് പിറന്നാൾ സമ്മാനം നൽകി അമ്മ; വീഡിയോ

നടൻ ബാലയുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന്റെ വിഡിയോയും ഫോട്ടോകളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വധു എലിസബത്ത് ഡോക്ടറാണ്.

വിവാഹ ദിനത്തിൽ തന്റെ പ്രിയതമയ്ക്ക് വിവാഹ ദിനത്തിൽ ഓടി കാർ സമ്മാനമായി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

240901795 2991719827762460 1601487964985552625 n

ഇപ്പോഴിതാ വൈറൽ ആകാൻ പോകുന്നത് ബാലയുടെ ഭാര്യയുടെ പിറന്നാൾ ദിവസം അമ്മ മരുമകൾക്ക് നൽകുന്ന ഗിഫ്റ്റ് ആണ്. താരം തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സർപ്രൈസ് ആയാണ് സമ്മാനം നൽകുന്നത്. സ്വർണമാലയും കമ്മലുമാണ് മരുമകൾക്ക് അമ്മയുടെ പിറന്നാൾ സമ്മാനം.

ഇതെല്ലാം ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാണെന്നും ബാല വീഡിയോയിലൂടെ പറഞ്ഞു. എലിസമ്പത്ത് അമ്മയുടെ അനുഗ്രഹം വാങ്ങുന്നതും വിഡിയോയിൽ കാണാം. പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

238987861 4974297469264157 2764329640274912244 n

കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here