കുഞ്ഞാവയ്ക്ക് സ്നേഹപൂർവ്വം വരവേൽപ്പ്; വീഡിയോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു അഭിനയത്തിലേക്ക് ചുവടുവെച്ചത്.

ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത്. പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.

133085430 460362485316497 4603813710448628075 n

ഫ്ലവേഴ്സ് ടിവിയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്നു പറയാം. ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയായി വേഷമിടുന്നത് അശ്വതി ശ്രീകാന്താണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. അശ്വതി ശ്രീകാന്ത് വീണ്ടും അമ്മയായ സന്തോഷവാര്‍ത്ത ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ താരതിന്റെ പുതിയ വീഡിയോ ആണ് വൈറൽ ആകുന്നത്. തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലാണ് സന്തോഷ നിമിഷങ്ങള്‍ അശ്വതി പങ്കുവച്ചത്.

238295435 370210938046489 4632817752935544449 n

കാത്തിരുന്ന് വീട്ടിലേക്കെത്തിയ വാവയെ പൂച്ചെണ്ടുകള്‍ നല്‍കിയാണ് മൂത്ത മകൾ പദ്മ സ്വീകരിച്ചത്. കുഞ്ഞുമെത്തയും തൊട്ടിലുമെല്ലാം ഒരുക്കിയാണ് വീട്ടുകാര്‍ കുഞ്ഞാവയ്ക്കായി കാത്തിരുന്നത്. വര്‍ണാഭമായ ബലൂണുകളും അലങ്കാരങ്ങളുമൊക്കെ മുറിയില്‍ ഒരുക്കിയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here