നാഗാർജ്ജുന പ്രസ്മീറ്റ് മാറ്റിയത് മാധ്യമങ്ങളുടെ ചോദ്യത്തെ ഭയന്നോ?

സമാന്തയും നാഗ ചൈതന്യയും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ്. 2017 ഒക്ടോബര്‍ ആറിനായിരുന്നു ഇരുവരുടേയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവർ വിവാഹിതരായത്. താരദമ്പതികൾക്കിടയിൽ സ്വരചേര്‍ച്ചയില്ലായ്മയുണ്ടെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തയാണ്.

രുവരുടെയും ദാമ്പത്യത്തില്‍ പ്രശ്‌നമാണെന്നു, വേര്‍പിരിഞ്ഞാണ് താമസം എന്നുമൊക്കെയാണ് ഗോസിപ്പുകള്‍ പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതു മുതൽക്കേ താരദമ്പതികൾക്കിടയിലെ അസ്വാരസ്യത്തെ കുറിച്ച് സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു.

shfng

പിന്നാലെ സാമന്തയുടെ അമ്മായിഅച്ഛൻ നാഗാർജ്ജുനയുടെ പിറന്നാളാഘോഷത്തിൽ സാമന്ത പങ്കെടുക്കാതെ വന്നതും. ഒക്ടോബർ ആറിന് വിവാഹ വാർഷികത്തിന് ആശംസാ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതെ വന്നതും സിനിമാപ്രേമികൾക്കിടെയിൽ ചർച്ചയ്ക്ക് ചൂടുകൂട്ടി. ഇപ്പോഴിതാ മറ്റൊരു കാരണം കൂടി ചർച്ചയിലേക്കെത്തിയിരിക്കുകയാണ്.

നാഗാർജുന നടത്താനിരുന്ന ഒരു പത്രസമ്മേളനം മാധ്യമങ്ങളുടെ ചോദ്യത്തെ ഭയന്ന് മാറ്റി വെച്ചുവെന്നാണ് പുത്തൻ റിപ്പോർട്ടുകൾ. എന്നാൽ പത്രസമ്മേളനം മാറ്റാനുള്ള ഔദ്യോഗിക കാരണമായി പറയുന്നത് കൊവിഡ് നിയന്ത്രണങ്ങളാണ്. ബിഗ് ബോസ് തെലുങ്കിൻ്റെ അവതാരകനായി എത്തുന്നത് നാഗാർജ്ജുനയാണ്.

fotojet 2020 03 11t150159.788

ഷോയുടെ പുതിയ പതിപ്പിൻ്റെ ലോഞ്ച് ചടങ്ങിന് മുന്നോടിയായി നടക്കാനിരുന്ന പത്രസമ്മേളനമാണ് താരം ഉപേക്ഷിച്ചത്. ഷോ ലോഞ്ചിനു മുന്നോടിയായി തീരുമാനിച്ച മറ്റ് പ്രൊമോഷന്‍ പരിപാടികളൊക്കെ കൃത്യമായി നടക്കുമ്പോഴും പത്രസമ്മേളനം മാറ്റിയതാണ് പ്രേക്ഷകർക്ക് അംഗീകരിക്കാനാകാതെ വന്നത്.

ഇതോടെ മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ താരത്തിന് ബുദ്ധിമുട്ടുള്ളതിനാലാണ് പത്രസമ്മേളനം മാറ്റി വെച്ചത് എന്ന തരത്തിലേക്ക് ആരാധകർ വിലയിരുത്തുകയായിരുന്നു. അതിനാൽ തന്നെ ആരാധകര്‍ കടുത്ത നിരാശയിലാണ്. കേട്ടതെല്ലാം ശരിയാണെന്നാണ് അവര്‍ കരുതുന്നത്.

samantha 1

LEAVE A REPLY

Please enter your comment!
Please enter your name here