നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി; വിഡിയോ

നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു വിവാഹനിശ്ചയം.

‘‘സിദ്ധുവും നന്നുവും സ്കൂളിൽ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്….’’.– നന്നുവിന്റെ വിവാഹത്തെക്കുറിച്ച് ദേവി ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

131102136 3547779145298525 7244176371107431510 n

‘സിദ്ധുവിനെ എനിക്കു കുട്ടിക്കാലം മുതൽ അറിയാം. തിരുവനന്തപുരത്താണ് സിദ്ധുവിന്റെ വീട്. കൺസ്ട്രക്ഷൻ ബിസിനസ്സാണ്. സിദ്ധുവിന്റെ അച്ഛൻ ഹരി ശാസ്തമംഗലം കൗൺസിലറായിരുന്നു. അദ്ദേഹം 4 വർഷം മുമ്പ് മരിച്ചു. ലണ്ടനിൽ ഫിലിം മേക്കിങ് ആണ് സിദ്ധു പഠിച്ചതെങ്കിലും അച്ഛൻ പോയ ശേഷം ബിസിനസ്സ് ഏറ്റെടുക്കുകയായിരുന്നു. ഒറ്റമോനാണ്. അമ്മ കീർത്തി.’–ദേവി പറഞ്ഞു.

Nandana Ajith 1

‘മോളിപ്പോൾ ചെന്നൈയിലാണ്. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുന്നു.എന്റെ ലോകം നന്നുവാണ്. അവളുടെ കല്യാണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. മോൾ ജനിക്കുമ്പോള്‍ എനിക്ക് 20 വയസ് കഴിഞ്ഞിട്ടേയുള്ളു. മോൾക്ക് 4 വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം. എനിക്കപ്പോൾ 24 വയസ്സ്.

Nandana Ajith 3

വേർപാടിന്റെ നൊമ്പരം ബാധിക്കാത്ത, കാര്യങ്ങള്‍ മനസ്സിലാകാത്ത ഒരു പ്രായമായിരുന്നല്ലോ മോൾക്ക്. എങ്കിലും അവൾ അച്ഛന്റെ സാന്നിധ്യം മിസ് ചെയ്തിരിക്കാം. പക്ഷേ, അത് അറിയിക്കാതെയാണ് ഞാനും എന്റെ അച്ഛനും അമ്മയുമൊക്കെച്ചേർന്ന് അവളെ വളർത്തിയത്.’ ദേവി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here