ഒരാഴ്ച മാത്രം പ്രായമുള്ള ഹൗസ് ഡ്രൈവറുടെ കുഞ്ഞിനെ സ്വന്തം മകളെപ്പോലെ സംരക്ഷിച്ച് ഈ സൗദി പൗരന്‍.!

ബംഗ്ലാദേശ് സ്വദേശിക്ക് കാരുണ്യത്തിന്റെ കരം നീട്ടി സ്‌പോണ്‍സറായ സൗദി പൗരന്‍. ഹസന്‍ ആബിദീന്‍ എന്ന ഹൗസ് ഡ്രൈവറുടെ ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുകയാണ് സ്പോൺസർ അല്‍ ശമ്മാരി.

സൗദി അറേബ്യയിലെ അല്‍ ജൗഫില്‍ ആയിദ് അല്‍ ശമ്മാരിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹസന്‍ ആബിദീന്‍. മൂന്നു വര്‍ഷം മുമ്പാണ് ഹസന്‍ വിവാഹം കഴിച്ചത്. വിവാഹശേഷം ഭാര്യയെയും ആയിദ് അല്‍ ശമ്മാരിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു.

രണ്ടുപേരും ആ വീട്ടില്‍ തന്നെ ജോലി ചെയ്ത് കഴിയുന്നതിനിടെ ഹസന്റെ ഭാര്യ ഗര്‍ഭിണിയാകുകയും അല്‍ ജൗഫ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ജീവിതത്തിലേക്ക് കടന്നു വന്ന ആദ്യത്തെ കുഞ്ഞിനെ അവര്‍ റഹ്മ എന്ന് വിളിച്ചു.

എന്നാല്‍ ആ സന്തോഷത്തിന് ദിവസങ്ങള്‍ മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. റഹ്മയെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹസന്റെ ഭാര്യ മ രിച്ചു. പ്രസവ സമയത്തെ സ ങ്കീര്‍ണതകളെ തുടര്‍ന്നായിരുന്നു മ രണം.

അപ്പോഴേക്കും സ്‌പോണ്‍സറുടെ ഭാര്യ ഉമ്മുസൈഫ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിന്റെ ഭാവിയെ ഓര്‍ത്ത് ആ ശങ്കപ്പെടുമ്പോഴാണ് സ്‌പോണ്‍സര്‍ ആയിദ് അല്‍ ശമ്മാരി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.

രണ്ടു കുഞ്ഞുങ്ങളെയും സ്‌പോണ്‍സറുടെ ഭാര്യ മുലയൂട്ടി വളര്‍ത്തി. കഴിഞ്ഞ ഒന്നര വര്‍ഷമായി റഹ്മയെ സ്വന്തം മകളായി കണ്ടുകൊണ്ട് അവര്‍ വളര്‍ത്തുകയാണ്. മകളുടെ കളിയും ചിരിയും ആസ്വദിച്ച് ഹസനും ആ വീട്ടില്‍ തുടരുന്നു.

wboyfnh

LEAVE A REPLY

Please enter your comment!
Please enter your name here