മെസ്സിയല്ലേ എന്നു സംശയം, ചോദിച്ചപ്പോൾ ഒരു ചിരിയോടെ അതെ എന്നു പറഞ്ഞതു മാത്രമേ ഓർമയുള്ളൂ.! അമ്പരപ്പ് മാറാതെ സംഗീത്

സാക്ഷാൽ ലയണൽ മെസ്സി കൺമുന്നിൽ വന്ന് നിന്നാൽ അമ്പരന്ന് പോകാത്തവരായി ആരുണ്ട്. മെസ്സി തന്നെയാണെന്ന് തിരിച്ചറിഞ്ഞതും ആളും ബഹളവുമില്ലാതെ ഒപ്പം ചേർന്ന് നിന്നൊരു സെൽഫി കൂടി ആയാൽ പറയാനുണ്ടോ! ആ സന്തോഷത്തിലാണ് പാരീസിലുള്ള സംഗീത്.

“ഒരു അമ്പരപ്പായിരുന്നു. എങ്ങനെയോ സെൽഫിയെടുത്തു. ആ അന്ധാളിപ്പ് ഇപ്പോഴും മാറിയിട്ടില്ല”- സംഗീത് പറഞ്ഞു. പാരിസിൽ താമസിക്കുന്ന സംഗീത് കഴിഞ്ഞദിവസം രാവിലെ മകൾ അനികയെ (4) അമേരിക്കൻ സ്കൂൾ ഓഫ് പാരിസിൽ (എഎസ്പി) കൊണ്ടാക്കാൻ പോയതാണ്. സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. ഇടനാഴിയിലൂടെ പോകവേ അരികെ നല്ല പരിചയമുള്ള മുഖം.

മെസ്സിയല്ലേ എന്നു സംശയം. ചോദിച്ചപ്പോൾ ഒരു ചിരിയോടെ അതെ എന്നു പറഞ്ഞതു മാത്രമേ ഓർമയുള്ളൂ. ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിച്ചതും അതിനു സമ്മതിച്ച് ചേർന്നു നിന്ന് ചിത്രമെടുത്തതുമെല്ലാം വളരെ വേഗം സംഭവിച്ചു എന്നു മാത്രമേ സംഗീതിന് പറയാനുള്ളൂ.

t7kuy

മെസ്സിയുടെ മക്കളും ആ സ്കൂളിലാണ് പഠിക്കുന്നത്. അദ്ദേഹത്തിനൊപ്പം കുട്ടികളും ഉണ്ടായിരുന്നു. പക്ഷേ അവരെയൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് സംഗീത് പറയുന്നു. ഫോട്ടോ എടുത്തപ്പോഴേക്കും സ്കൂളിൽ നിന്ന് ഒരു സ്ത്രീയെത്തി അദ്ദേഹത്തെയും മക്കളെയും കൂടെക്കൂട്ടി അകത്തേക്കു പോയി.

സംഭവം ഭാര്യ ജയയോടും മകളോടും ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കും ആഹ്ലാദം അടക്കാനായില്ല. മലപ്പുറം പെരിന്തൽമണ്ണ അനശ്വരയിൽ വേണുഗോപാലിന്റെ മകനായ സംഗീത് എണ്ണ ഖനനവുമായി ബന്ധപ്പെട്ട സ്ലംബഗർ എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here