മലയാളത്തിലെ ഫിറ്റ്‍നെസ് കാത്തുസൂക്ഷിക്കുന്ന യുവ താരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ഉണ്ണി മുകുന്ദൻ. ഇടയ്ക്കിടയ്ക്ക് തന്‍റെ ഫിറ്റ്നസ് ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ ‘മേപ്പടിയാൻ’ എന്ന തന്‍റെ പുതിയ ചിത്രത്തിനായി 20 കിലോയിലധികം ഭാരം അദ്ദേഹം വര്‍ദ്ധിപ്പിച്ചിരുന്നു.
കഥാപാത്രം അത്തരത്തിലുള്ളതായതിനാലാണ് അദ്ദേഹം അത്തരത്തിൽ ചെയ്തത്. ഇപ്പോഴിതാ അതിനു ശേഷം ശരീര ഭാരം കുറച്ച് വീണ്ടും പഴയ രൂപത്തിൽ എത്തിയതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. സോഷ്യൽമീഡിയയിൽ തന്‍റെ ഫിറ്റ്‍നസ് ജേര്‍ണിയെ കുറിച്ച് ചിത്രങ്ങള്‍ സഹിതം അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
നിങ്ങള്‍ സ്വയം കരുതുന്നതിനേക്കാൾ ശക്തരായിരിക്കും നിങ്ങൾ. 93കിലോ ഭാരമുണ്ടായിരുന്ന തടിച്ച ശരീരത്തിൽ നിന്ന് 77 കിലോയുള്ള ഫിറ്റായ ശരീരത്തിലേക്ക്. മൂന്ന് മാസം നീണ്ട ഈ ചലഞ്ചിൽ എന്നോടൊപ്പം ഭാഗമായ എല്ലാവർക്കും നന്ദി. അതോടൊപ്പം എന്നോടൊപ്പം ഈ ചലഞ്ചിൽ പങ്കെടുത്ത് തങ്ങളുടെ ട്രാൻസ്ഫോമേഷൻ ചിത്രങ്ങൾ അയച്ചവർക്കും നന്ദി, ഉണ്ണി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്.
മേപ്പടിയാൻ എന്ന ചിത്രത്തിനായി എനിക്ക് ശരീര ഭാരം വർധിപ്പിക്കേണ്ടി വന്നിരുന്നു. 93 കിലോയായിരുന്നു ഭാരം. അതിനുശേഷം മൂന്ന് മാസം കൊണ്ട് 16കിലോ ഭാരം കുറയ്ക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം നരകതുല്യമായ അവസ്ഥയായിരുന്നു, ഉണ്ണി കുറിച്ചിരിക്കുകയാണ്.
എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കേവര്‍ക്കും ഇത് സാധിക്കും. നിങ്ങൾ നിങ്ങളുടെ ശരീരത്തെയല്ല മനസ്സിനെയാണ് ഇതിനായി ട്രെയിൻ ചെയ്യേണ്ടത്, ചിന്തകളാണ് വാക്കുകളാകുന്നത്, വാക്കുകള്‍ പ്രവൃത്തികളും.
പരിശീലകരായ രഞ്ജിത്ത്, പ്രവീൺ എന്നിവർക്ക് നന്ദി. സ്വപ്നം കാണൂ, ലക്ഷ്യം വയ്ക്കൂ, നേടിയെടുക്കൂ, ഇതാണ് എന്‍റെ മന്ത്രം, അതിൽ ജീവിക്കുകയാണ്, എന്നാണ് ഉണ്ണി ചിത്രങ്ങൾ പങ്കുവെച്ച് ഒപ്പം കുറിച്ചിരിക്കുന്നത്. ട്രാൻസ്ഫോര്‍മേഷൻ വീഡിയോ ഒരുക്കുന്നവര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും അതാണിപ്പോള്‍ ചിത്രങ്ങൾ മാത്രം, വീഡിയോ ഉടൻ പുറത്തിറക്കുമെന്നും താരം കുറിച്ചിട്ടുണ്ട്.
Image.1
Image.2
Image.3
Image.4
Image.5
Image.6
Image.7