ലേഡി സൂപ്പർസ്റ്റാറായി തിളങ്ങിയ വൃദ്ധിയെകണ്ട് നയൻ‌താര വരെ ഞെട്ടിക്കാണും; വീഡിയോ

ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ തിളങ്ങിയ വൃദ്ധി വിശാൽ എന്ന കൊച്ചുമിടുക്കി ഇന്നും സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ മനോഹരമായി ചുവടുവെച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളികളെ കയ്യിലെടുക്കാൻ ഈ കൊച്ചു താരത്തിന് സാധിച്ചു.

Vriddhi Vishal 1

മാസ്റ്റേഴ്സ് സിനിമയിലെ ‘വാത്തി കമിങ്’ ന് തകർപ്പൻ ഡാൻസുമായി എത്തിയ വൃദ്ധിമോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും മനോഹരമായ റീൽസും എല്ലാം താരം ആരാധകരുമായി പങ്കിടാറുണ്ട്. താരത്തിന്റെ റീൽസിന് മികച്ച പിന്തുണയാണ് മലയാളികൾ നൽകുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ഇത്തവണ നയൻ‌താര ആയാണ് വൃദ്ധിമോൾ തിളങ്ങിയിരിക്കുന്നത്. നയൻതാരയുടെ ഒരു തെലുങ്ക് ഭാഗമാണ് വൃദ്ധിമോൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കുട്ടിതാരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. വൃദ്ധിയുടെ വീഡിയോ കണ്ട് നയൻ‌താരവരെ അമ്പരന്നിട്ടുണ്ടാകും. കുറച്ചു ദിവസം മുൻപ് നന്ദനത്തിലെ ബാലാമണിയായും സമന്തായായും തട്ടീം മുട്ടീം താരം മീനാക്ഷിയായും കന്മദത്തിലെ മഞ്ജുവായും വൃദ്ധി മോൾ തിളങ്ങിയിരുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ അനുമോളായി വന്ന് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് വൃദ്ധി വിശാൽ. ചെറുപ്പത്തിൽ തന്നെ കിടിലൻ പെർഫോമൻസാണ് ഈ കൊച്ചുമിടുക്കി കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ഡാൻസർമാരായ വിശാൽ കണ്ണന്‍റെയും ഗായത്രിയുടേയും മകളാണ് വൃദ്ധി വിശാൽ.

Vriddhi Vishal 2

‘സാറാസ്’ എന്ന സിനിമയിലൂടെ കുറുമ്പിക്കുട്ടിയായി എത്തിയ വൃദ്ധിമോളുടെ കഥാപാത്രം മലയാളികളുടെ മനം കവർന്നിരുന്നു. പൃഥ്വി രാജിന്റെ പുതിയ ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കുവാനുള്ള അവസരം ഈ കുട്ടിതാരത്തിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here