യുവാവിന്റെ കൈയിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുത്ത പറക്കുന്ന തത്ത; വീഡിയോ

സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ഒരു മൊബൈൽ ഫോണിൽ പകർത്തിയ ആകാശദൃശ്യങ്ങൾ. ദൃശ്യങ്ങളെക്കാളുപരി വിഡിയോ പകർത്തിയ കാമറാമാനാണ് സോഷ്യൽ ഇടങ്ങളിലെ താരം. ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ ഈ ചിത്രങ്ങൾക്ക് പിന്നിൽ ഒരു തത്തയാണ് എന്നതാണ് ഏറെ കൗതുകം നിറയ്ക്കുന്ന കാര്യം.

വീടിന് പുറത്തുനിന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന യുവാവിന്റെ കൈയിൽ നിന്നും തട്ടിയെടുത്ത ഫോണിൽ നിന്നാണ് തത്ത ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഫോണിന്റെ കാമറ ഓണായതിനാൽ ദൃശ്യങ്ങൾ മുഴുവൻ കാമറയിൽ പതിയുകയായിരുന്നു.

ഒരു മിനിറ്റും 49 സെക്കന്റുമാണ് ദൃശ്യങ്ങൾ ഫോണിൽ പതിഞ്ഞിരിക്കുന്നത്. അതേസമയം ഫോൺ തട്ടിയെടുത്ത് പറക്കുന്ന താത്തയുടെ പിന്നാലെ ഓടുന്ന യുവാവിനെയും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. എന്നാൽ ഫോണുമായി കുറച്ച് സമയം പറന്ന ശേഷം തത്ത ഫോൺ ഒരു കാറിന്റെ മുകളിലേക്ക് ഇടുകയായിരുന്നു.

അതേസമയം തത്ത പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പകർത്തിയതോടെ വിഡിയോയ്ക്ക് കാഴ്ചക്കാരുമേറെയായി. ഡ്രോൺ ഉപയോഗിച്ച് പകർത്തുന്ന ആകാശദൃശ്യങ്ങൾ പോലെ സുന്ദരമാണ് ഈ ദൃശ്യങ്ങൾ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here