സമൂഹമാധ്യമങ്ങളില്‍ വൈറലായി വിക്രമാദിത്യനിലെ ബസ്സ്റ്റോപ്പ് സീൻ; നമിത പ്രമോദിനെ അനുകരിച്ച് വൃദ്ധി വിശാല്‍

നൃത്തം ചെയ്തും താരങ്ങളുടെ കഥാപാത്രങ്ങളെ അനുകരിച്ചുമെല്ലാം സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ മിടുക്കിയാണ് വൃദ്ധി വിശാല്‍. സാറാസ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേയ്ക്കും അരങ്ങേറ്റം കുറിച്ചിരുന്നു വൃദ്ധിക്കുട്ടി.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് വിക്രമാദിത്യന്‍. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് തുടങ്ങിയ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ ഓര്‍മ്മകള്‍ ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിന്നും വിട്ടകന്നിട്ടില്ല. ചിത്രത്തില്‍ നമിത പ്രമോദ് അവതരിപ്പിച്ച ദീപിക എന്ന കഥാപാത്രത്തെ രസകരമായി അനുകരിച്ചിരിക്കുകയാണ് കുട്ടിത്താരം വൃദ്ധി വിശാല്‍.

അടുത്തിടെ കന്മദം എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തേയും ഈ മിടുക്കി അനുകരിച്ചിരുന്നു. നമിതാ പ്രമോദായുള്ള കുട്ടിത്താരത്തിന്റെ പ്രകടനവും പ്രശംസനീയമാണ്. ലിപ് സിങ്ക് ഉറപ്പാക്കിക്കൊണ്ട് ഭാവത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് മിടുക്കിയുടെ പ്രകടനം. അതേസമയം ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2014-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് വിക്രമാദിത്യന്‍.

LEAVE A REPLY

Please enter your comment!
Please enter your name here