പേളിക്കൊപ്പം ഡബ്‌സ്മാഷ് ചെയ്ത് മകള്‍ നില; വീഡിയോ വൈറല്‍

സോഷ്യൽ മീഡിയയിലൂടെ സ്വന്തം നിലയിൽ പേരെടുത്ത സെലിബ്രിറ്റിയാണ് നടിയും അവതാരകയുമായ പേർളി മാണി. മകളുടെ വരവോടെ പേർളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുളള വിശേഷങ്ങൾ പേർളി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

കുഞ്ഞ് ജനിച്ച ദിവസം തന്നെ അവൾക്കൊപ്പമുളള ചിത്രം പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ദിവസവും കുഞ്ഞിന്റെ ഏതെങ്കിലും ഒരു ചിത്രമെങ്കിലും താരം പോസ്റ്റ് ചെയ്യാറുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേർളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു.

ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേർളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേർളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല.

ഇപ്പോളിതാ മകള്‍ക്കൊപ്പമുളള ഡബ്‌സ്മാഷ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി. അമ്മയോട് ചേര്‍ന്നു കിടക്കുന്ന കുഞ്ഞു നില ഇടയ്ക്ക് ചിരിക്കുന്നുമുണ്ട്. സിനിമാ താരങ്ങള്‍ അടക്കമുളളവരാണ് മകള്‍ക്കൊപ്പമുളള പേളിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here