കൊഞ്ചം ആസൈ… കൊഞ്ചം കനവ്… സാരിയിൽ അതിസുന്ദരിയായി അനുശ്രീയുടെ ഡാൻസ് വിഡിയോ

യുവഅഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.

കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. ഇപ്പോൾ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്. ‘കൊഞ്ചം ആസൈ…കൊഞ്ചം കനവ്… ഇവ ഇല്ലാമയ് വാഴ്കയാ….’ എന്നു തുടങ്ങുന്ന പാട്ടിന് ചുവട് വെച്ചിരിക്കുകയാണ് താരം.

സാരിയിൽ അതീവ സുന്ദരിയായാണ് താരം വിഡിയോയിൽ. സാരി ധരിച്ചെത്തിയ അനുശ്രീയുടെ നാടൻ ലുക്കിനെക്കുറിച്ചാണ് ആരാധകരുടെ ചർച്ച. അനുശ്രീയുടെ ആരാധകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണ് വിഡിയോയ്ക്കു പ്രതികരണങ്ങളുമായെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here