രാജസേനൻ സംവിധാനം ചെയ്ത സ്മാൾ ഫാമിലിയിലൂടെ സിനിമയിലേക്ക് വന്ന താരമാണ് മിയ ജോർജ്. അതിന് മുൻപ് സീരിയയിലൂടെയും പ്രേക്ഷർക്ക് പരിചിതമായി. ചേട്ടായീസ് എന്ന ചിത്രമാണ് നായിക പദവി നൽകുന്നത് തുടർന്ന് നിരവധി ചിത്രങ്ങൾ ചെയ്തു. മിയ പാല അല്‍ഫോന്‍സ കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളജില്‍ നിന്നു മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു.
2020 സെപ്തംബര്‍ 12 ന് ആയിരുന്നു മിയ ജോർജും എറണാകുളം സ്വദേശിയായ അശ്വിൻ ഫിലിപ്പും മിയയും തമ്മിലുള്ള വിവാഹം നടന്നത്. അമ്മയായ സന്തോഷം പങ്കുവെച്ചിരുന്നു താരം. ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്. ഒരു മാസം മുൻപ് പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

ഇൻസ്റ്റഗ്രാമിലൂടെയാണ് പൊന്നോമനയുമൊത്തുള്ള ചിത്രവും സന്തോഷവും ദമ്പതികൾ ആദ്യമായി പങ്കുവച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. താൻ ഗർഭിണി ആണെന്നുള്ള ഒരു വിവരവും മിയ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ആ സമയങ്ങളിൽ ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിലപ്പോൾ പ്രൈവസി ആഗ്രഹിക്കുന്ന ആളായത് കൊണ്ടാകും പറയാഞ്ഞത്.
താരം പുതിയ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. അതാണ് ഇപ്പോൾ വൈറലാകുന്നത്.മെലിഞ്ഞു സുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർക്ക് ഈ ചിത്രം കണ്ടപ്പോൾ പെട്ടെന്ന് ഒരു ഷോക്ക് ആയിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.
അമ്മമാർക്കുള്ള പ്രത്യേക വസ്ത്രങ്ങൾ എന്ന കുറിപ്പോടെയാണ് താരം പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘Recently came across momscradle. Easy-to-use cotton comfortable dresses for nursing mothers. Fashionable too.’ എന്നാണ് ചിത്രത്തിനൊപ്പം മിയ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.




