നായയുടെ ശബ്ദം അനുകരിച്ച് ഒരു രസികൻ സീഗൾ പക്ഷി;വൈറൽ വിഡിയോ

മനുഷ്യർക്ക് എപ്പോഴും സർപ്രൈസുകൾ നൽകുന്ന പക്ഷിയാണ്‌ സീഗൾ. ഒരു ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു സീഗൾ. അപ്പോൾ ഒരാൾ നായയുടെ ശബ്ദത്തിൽ സീഗളിനെ ഭയപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കൂളായി ഇരിക്കുന്ന സീഗൾ അതേപോലെ തന്നെ നായയുടെ കുര തിരികെ അനുകരിച്ചു കാണിച്ചുകൊടുത്തു.

ഈ അവിശ്വസനീയമായ നിമിഷം അദ്ദേഹം വിഡിയോയിൽ പകർത്തിയിരുന്നു. ഈ വീടിന്റെ ബാൽക്കണിയിൽ കുഞ്ഞിനെ വളർത്തുകയാണ് സീഗൾ. ഇതിനിടയിലാണ് ഉടമ കുരച്ച് ഭയപ്പെടുത്താൻ നോക്കിയത്. ഇപ്പോൾ ദിവസവും ഈ സീഗൾ കുറയ്ക്കും എന്നതാണ് വളരെ രസകരമായ കാര്യം.

അതേസമയം, അടുത്തിടെ കടയിൽ കയറി ചിപ്സ് പായ്ക്കറ്റുമെടുത്ത് പുറത്തേയ്ക്ക് നടക്കുന്ന സ്കോട്ട് സീഗളിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിഡിയോയിൽ പക്ഷി വളരെ തന്ത്രപരമായി കടയ്ക്കുള്ളിൽ കയറുന്നതും ചിപ്സ് പായ്ക്കറ്റുമെടുത്ത് പുറത്തേയ്ക്ക് ഇറങ്ങുന്നതും കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here