പ്രായത്തെ വെറും സംഖ്യകളാക്കി മാറ്റിയ ഒരു മുത്തശ്ശിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തൊണ്ണൂറ്റിയൊന്നു വയസുകാരിയായ മുത്തശ്ശിയാണ് തന്റെ ചികിത്സയ്ക്ക് ശേഷം നൃത്തം വെയ്ക്കുന്നത് ഈ ദൃശ്യങ്ങളിൽ കാണുന്നത്. ഗോള്‍ഡന്‍ ഏജ് ഹോംഹെല്‍ത്ത് കെയര്‍ അവരുടെ ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചത്. എല്‍വിസ് പ്രിസ്ലെയുടെ പ്രസിദ്ധമായ ജെയില്‍ഹൗസ് റോക്ക് എന്ന ഗാനത്തിനാണ് ജൂലിയ ലൂയിസ് എന്ന മുത്തശ്ശി ഗംഭീരമായി ചുവട് വെയ്ക്കുന്നത്. ഇന്‍ഡ്യാനോപോളിസിലെ റിട്ടയര്‍മെന്റ് ഹോമിലെ താമസക്കാരിയാണ് ലൂയിസ്. തെറാപ്പിക്ക് ശേഷം ഊന്ന് വടി ഉപേക്ഷിക്കണമെന്നും നൃത്തം ചെയ്യണമെന്നുമുള്ള ആഗ്രഹമാണ് ലൂയിസിനുണ്ടായിരുന്നതെന്ന് വീഡിയോക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. ‘ഹൃദയത്തില്‍ യുവത്വം നിറഞ്ഞയാള്‍’… എന്നാണ് വീഡിയോ കണ്ടവര്‍ മുത്തശ്ശിയെ വിശേഷിപ്പിക്കുന്നത്. മുത്തശ്ശിക്ക് അഭിനന്ദനവുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
Viral Viral Topics 91- വയസ്സിലും തകര്‍പ്പന്‍ നൃത്തം; പ്രായത്തെ വെറും സംഖ്യകളാക്കിയ ഒരു മുത്തശ്ശി; വീഡിയോ