‘നീ മധുപകരൂ മലര്‍ചൊരിയൂ’ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി മോഹന്‍ലാലിന്റെ പാട്ട്; വിഡിയോ..

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് മോഹന്‍ലാലിന്റെ ഒരു പാട്ട് വിഡിയോ. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നാണ് താരത്തിന്റെ ആലാപനം.

ഗാനത്തിന്റെ തനിമ ചോരാതെയുള്ള മോഹന്‍ലാലിന്റെ ആലാപനം കൈയടി നേടുന്നു. ഒരു കുടുംബ സദസ്സില്‍ നിന്നും പകര്‍ത്തിയതാണ് വിഡിയോ. എന്നാല്‍ ഇത് എപ്പോള്‍ പകര്‍ത്തിയതാണെന്നുള്ള കാര്യത്തല്‍ വ്യക്തതയില്ല. മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു…’ എന്ന ഗാനമാണ് മറ്റൊരാള്‍ക്ക് ഒപ്പം ചേര്‍ന്ന് മോഹന്‍ലാല്‍ പാടുന്നത്.

‘ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശ്രീകുമാരന്‍ തമ്പിയുടേതാണ് ഗാനത്തിലെ വരികള്‍. വി ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്നിരിക്കുന്നു. പി ജയചന്ദ്രന്‍ ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here