പടക്കം പൊട്ടിയ ശബ്ദംകേട്ട് ഭയന്ന കുതിര വരനെയുംകൊണ്ട് ഓടി; വിഡിയോ

വിവാഹ ചടങ്ങുകളിൽ രസകരമായ നിമിഷങ്ങൾ അരങ്ങേറുന്നത് പതിവാണ്. വടക്കേ ഇന്ത്യയിലെ കൗതുകകരമായ ചടങ്ങുകൾക്കിടയിലാണ് അധികവും ചിരി നിമിഷങ്ങൾ പിറക്കാറുള്ളത്. രാജസ്ഥാനിൽ വിവാഹത്തിന് വരൻ എത്തുന്നത് കുതിരയിലാണ്.

രാജസ്ഥാനിലെ അജ്മീറിലെ ഒരു ഗ്രാമത്തിൽ വിവാഹത്തിന് വരനുമായെത്തിയ കുതിര ഓടിപ്പോയ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. വിവാഹ വേദിയിൽ പ്രവേശിക്കാൻ വരൻ കുതിരപ്പുറത്ത് കാത്തുനിൽക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് വിവാഹവേദിയിൽ പടക്കം പൊട്ടിയത്. ശബ്ദംകേട്ട് ഭയന്ന കുതിര നിയന്ത്രണം വിട്ട് ഓടി.

ഈ സമയത്ത് കുതിരയുടെ പുറത്തുനിന്നും ഇറങ്ങാൻ വരൻ ശ്രമിച്ചെങ്കിലും നടന്നില്ല. ദൂരങ്ങളോളം കുതിര വരനെയുംകൊണ്ട് ഓടി. എന്നാൽ, പിന്നാലെ വരന്റെ ബന്ധുക്കൾ കാറിലെത്തി കുതിരയെ തടഞ്ഞ് രക്ഷിക്കുകയായിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here