
മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരമാണ് വൃദ്ധി. വൃദ്ധിയുടെ മാതാപിതാക്കൾ ഡാൻസേർസ് ആണ്. ഡാൻസർ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. യുകെജി വിദ്യാർഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു.

വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. ‘എന്താ ചിരി.. എന്താ എനർജി.. തകർത്തു മോളെ..’ പ്രശംസകളേറ്റുവാങ്ങി മലയാളിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കി.

വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയാണ്. ഇപ്പോഴിതാ വൃദ്ധിയുടെ ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കൈത്തറി പാവാടയും കസവ് ഉടുപ്പുമണിഞ്ഞു ട്രഡീഷണൽ ലുക്കിലാണ് വൃദ്ധി. ദിഷ ക്രിയേഷൻസാണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. അനിൽ തലക്കോട്ടുകരയാണ് മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.









