റഷ്യന്‍ വീഥികളില്‍ സാരിയുടുത്ത് പ്രിയ വാര്യരുടെ നൃത്തം; വിഡിയോ വൈറൽ

അഡാറ് ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ശ്രദ്ധ നേടുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രകാശ് വാര്യര്‍ പങ്കുവെച്ച ഒരു നൃത്ത വിഡിയോ ആണ്. റഷ്യന്‍ വീഥികളില്‍ നൃത്തം ചെയ്യുന്ന പ്രിയ വാര്യരുടേതാണ് ഈ വിഡിയോ.

സുഹൃത്തുക്കള്‍ക്കൊപ്പം റഷ്യയില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍ പകര്‍ത്തിയതാണ് ഈ നൃത്ത വിഡിയോ. കേരളാ സാരിയുടുത്താണ് റഷ്യന്‍ വീഥികളില്‍ താരം നൃത്തം ചെയ്തത് എന്നതും മറ്റൊരു കൗതുകമാണ്. നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ നമ്മ സ്റ്റോറീസ് എന്ന ആല്‍ബത്തിലെ മലയാളം റാപ്പിനാണ് പ്രിയ പ്രകാശ് വാര്യര്‍ ചുവടുവെച്ചിരിക്കുന്നത്.

മലയാളികളുടെ ഇഷടങ്ങളെല്ലാം പ്രിതിഫലിച്ചിരിക്കുന്ന ഈ ഗാനം ദിവസങ്ങള്‍ക്ക് മുന്‍പേ പ്രേക്ഷകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയതാണ്. നീരജ് മാധവ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. രസകരമായ രീതിയിലാണ് പ്രിയ പ്രകാശ് വാര്യര്‍ ഈ ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here