നൂറ് കടന്ന സ്ഥിതിക്ക് സൈക്കിൾ തന്നെയാണ് നല്ലത്; പെട്രോൾ വില വർദ്ധനവിൽ സണ്ണി ലിയോൺ പ്രതികരിച്ചത്…

ബോളിവുഡ് സിനിമാ ലോകത്തിലെ താരമാണ് നടി സണ്ണി ലിയോണ്‍. ഇന്ത്യന്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.

216052492 1765620323646105 2720574619667950198 n

നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഗ്ലാമ റസ് റോളുകളിലാണ് സണ്ണി പ്രേക്ഷകര്‍ക്ക് മുന്നില്‍ കൂടുതലായി എത്തിയത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച സണ്ണി ലിയോണിന് ഇവിടെയും ആരാധകര്‍ ഏറെയാണ്.

201875479 1765620326979438 4220171890993792892 n

ഇപ്പോഴിതാ പെട്രോൾ വില വർധനവിൽ പ്രതിഷേധ ട്രോള്‍ പങ്കുവെച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍. ഇന്ധനവില നൂറ് കടന്ന സ്ഥിതിക്ക് നിങ്ങൾ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കൂ. സൈക്ലിംഗാണ് ഇപ്പോഴത്തെ ട്രെൻഡ് എന്നാണ് സണ്ണി ലിയോൺ കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം പ്രതികരിച്ചത്. കൊച്ചിയിൽ പെട്രോളിന് 100 രൂപ 77 പൈസയും ഡീസലിന് 94 രൂപ 55 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസയും ഡീസലിന് 96 രൂപ 21 പൈസയുമാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here