ഒറ്റഫോൺ വിളിയിൽ രാത്രി ഒറ്റയ്ക്കായ യുവതിയെ രക്ഷിക്കാനായി എത്തി ജനമൈത്രി പോലീസ്.

ഒറ്റഫോൺ വിളിയിൽ രാത്രി ഒറ്റയ്ക്കായ യുവതിയെ രക്ഷിക്കാനായി എത്തി ജനമൈത്രി പോലീസ്.അവർക്ക് നന്ദിപറയകുകയാണ് പോസ്റ്റിലൂടെ. പോലീസ് അധികാരികളുടെ കുറ്റം മാത്രം കണ്ട്പിടിക്കുന്നവർക്കായി ഇതാ ഒരു വൈറൽ കുറിപ്പ്.അഞ്ജു തച്ചനാട്ടുകരയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

വർക്ക് കഴിഞ്ഞ് രാമനാട്ടുകരയിൽ നിന്ന് വണ്ടി കയറിയത് രാത്രി 9.30 കഴിഞ്ഞാണ്. പതിവ് പോലെ ബസ്സ് സ്റ്റോപ്പിൽ വന്ന് കൂട്ടികൊണ്ടു പോകാൻ ഇപ്രാവശ്യം ഏട്ടനോ അച്ഛനോ കഴിയുമായിരുന്നില്ല. ഈ ഒരാഴ്ചക്കാലം ടൈറ്റ് ഷെഡ്യൂളിൽ ജീവിക്കുന്ന എനിക്ക് ആ രാത്രി തന്നെ യാത്ര തിരിക്കാതിരിക്കാനും കഴിയുമായിരുന്നില്ല. എന്നാലും നേരമെത്ര വൈകിയാലും തന്റെ വയ്യായ്മകളെ മറന്ന് സ്റ്റോപ്പിൽ വന്ന് കൊണ്ട് പോകാൻ അച്ഛൻ തയ്യാറായിരുന്നു. പക്ഷേ ആ പാവം മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല, ഒറ്റക്കുള്ള രാത്രിസഞ്ചാരത്തിന് ധൈര്യമുണ്ടായിരുന്നെങ്കിൽ കൂടി.

നാട്ടുകൽ ജനമൈത്രി പോലീസിലേക്ക് ഒരു ഫോൺ കോളിൽ ഞാനെന്റെ ആവശ്യം ഉന്നയിച്ചതേയുള്ളു, അവിടെയെത്തുമ്പോഴേക്കും പോകാനുള്ള വണ്ടി റെഡിയെന്ന് നിമിഷ നേരം കൊണ്ട് മറുപടി കിട്ടി. സ്റ്റേഷനിലെത്തി യാതൊരു സമയനഷ്ടവും കൂടാതെ വളരെ സുരക്ഷിതയായി അവരെന്നെ വീട്ടിലെത്തിച്ചു. NB: നമ്മുടെ പോലീസ് സംവിധാനം എത്രമാത്രം സുരക്ഷയാണ് നമുക്ക് ഒരുക്കി തരുന്നത് എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് എഴുതിയ പോസ്റ്റ്. ഇത് നൽകിയ സന്തോഷം ചെറുതല്ല .# Thanks ever so much for the help done by Janamaithri Police.

ഈ കുറിപ്പിന് മറുപടിയായി കേരള പോലീസ് അവരുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് കുറിപ്പ് ഇങ്ങനെ;

നല്ല വാക്കിന് നന്ദി… അനുഭവവേദ്യമായ സേവനത്തെക്കുറിച്ചുള്ള അഞ്ജുവിൻ്റെ ഈ വാക്കുകൾ ഒറ്റപ്പെട്ടതല്ല… ഓർമപ്പെടുത്തലാണ്… അടിയന്തര സഹായത്തിനായി എപ്പോഴും വിളിക്കാം 112

LEAVE A REPLY

Please enter your comment!
Please enter your name here