സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയാമണി. വളരെയധികം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ച താരം ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കുള്ള നടിമാരിലൊരാൾ തന്നെയാണ്. പുതുമുഖ താരങ്ങൾ ധാരാളം കടന്നു വന്നപ്പോഴും ആദ്യമായി സിനിമയിൽ വന്നപ്പോൾ ലഭിച്ച പരിഗണന ഇന്നും താരത്തിന് നഷ്ടമായിട്ടില്ല. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ ഒട്ടേറെ ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. അതിന് കാരണം അഭിനയത്തോട് പ്രിയാമണി എന്ന താരം പുലർത്തുന്ന നീതിയും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന കഴിവും തന്നെയാണെന്ന് എടുത്തു പറയണം.

ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ ആണ് പ്രിയ എന്ന താരത്തിൻറെ കഴിവുകൾ തെന്നിന്ത്യൻ ലോകം കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഇതുവരെ കൈകാര്യം ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അഭിനയമായിരുന്നു ചാരുലതയുടെ പ്രിയാമണി കാഴ്ചവച്ചത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. പുതിയ മുഖം, സത്യം, ഗ്രാൻഡ്മാസ്റ്റർ. ഞങ്ങളുടെ വീട്ടിലെ അതിഥികൾ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെന്റ്, തിരക്കഥ തുടങ്ങി വിരലിലെണ്ണാവുന്നതിലുമധികം ചിത്രങ്ങളിൽ പ്രിയമണി ഇതിനോടകം വേഷമിട്ടിട്ടുണ്ട്, സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്.

2017 ൽ മുസ്തഫ എന്ന ബിസിനസ്സുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചപ്പോൾ അതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അന്ന് പ്രിയാമണിയുടെ വിവാഹം സോഷ്യൽ മീഡിയ ഏറെ കൈകാര്യം ചെയ്ത ഒന്നായിരുന്നു. നാലു വർഷത്തെ പ്രണയത്തിന് ശേഷം പ്രിയാമണിയും മുസ്തഫയും ഒന്ന് ചേർന്നപ്പോൾ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സ്നേഹത്തെപ്പറ്റിയും ഇപ്പോഴുള്ള കുടുംബ ജീവിതത്തെ പറ്റിയും പ്രിയ പറഞ്ഞ ചില വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹത്തിനു മുമ്പുതന്നെ, തന്നെ മതംമാറാൻ നിർബന്ധിക്കില്ലെന്നു മുസ്തഫ പറഞ്ഞിരുന്നു എന്നും ആ ഒരു ഉറപ്പിന്മേലാണ് താൻ വിവാഹത്തിന് തയ്യാറായത് എന്നുമാണ് താരം പറയുന്നത്. ഒരു പക്ഷേ തന്നോട് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിൽ താൻ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു എന്ന് പ്രിയാമണി തുറന്നുപറയുന്നു.

പ്രണയവിവാഹം ആയതുകൊണ്ടുതന്നെ തങ്ങൾക്കിടയിൽ ഓരോരുത്തരുടെയും ഇഷ്ടങ്ങൾ എന്തൊക്കെയാണെന്ന് പരസ്പരം അറിയാമെന്നും, ഒരിക്കലും തന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ മുസ്തഫ വന്നിട്ടില്ലെന്നാണ് പ്രിയ പറയുന്നത്. തികഞ്ഞ തിരിച്ചറിവും പരസ്പരമുള്ള ബഹുമാനവും സ്നേഹവും ഒന്നുതന്നെയാണ് ഇരുവരുടെയും ഇടയിലെ ദാമ്പത്യത്തിന് ഇത്രമേൽ ആഴം കൂട്ടുന്നത് എന്നും പ്രിയ തുറന്നു പറയുന്നു. എന്ത് ആഘോഷം വന്നാലും അതെല്ലാം ഒന്നിച്ചാണ് ആഘോഷിക്കുന്നതെന്നും താരം കൂട്ടിച്ചേർക്കുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം, തന്റെ എല്ലാ വിശേഷങ്ങളും തന്നെ ആരാധാകരുമായി പങ്കുവെക്കാറുണ്ട്.
Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

Image.13

Image.14

Image.15

Image.16
