മലയാളികളുടെ പ്രീയപ്പെട്ട ചലച്ചിത്ര നടിയാണ് മിർണ മേനോൻ. മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാളിയാണെങ്കിലും തമിഴിലൂടെയായിരുന്നു മിർണയുടെ അരങ്ങേറ്റം. അതിഥി മേനോൻ എന്നായിരുന്നു മിർണായുടെ യഥാർഥ പേര്. എന്നാൽ ബിഗ് ബ്രദറിലൂടെ മലയാളത്തിൽ അരങ്ങേറിയ താരം മിർണ എന്ന് പേര് സ്വീകരിക്കുകയായിരുന്നു. ബിഗ് ബ്രദറിൽ ആര്യ ഷെട്ടി എന്ന കഥാപാത്രമായെത്തിയ മിർണയുടെ അഭിനയം ശ്രദ്ധ നേടിയിരുന്നു.
കേരളത്തിൽ കുടുംബ വേരുകളുള്ള അതിഥിയുടെ ജനനം ചെന്നൈയിലായിരുന്നു. ചാനൽ പരിപാടികളിൽ അവതാരികയായിട്ടായിരുന്നു തുടക്കം. 2016 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘പട്ടതാരി’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം തുടങ്ങിയത്. മിർണ ഒഫീഷ്യൽ എന്ന തൻറെ ഇൻസ്റ്റ പേജിലൂടെ നിരവധി ഗ്ലാമർ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുമുണ്ട്.
രണ്ടര ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താര്തതിന്റെ പുത്തൻ ഫോട്ടോസാണ് ഇപ്പോൾ വൈറലാവുന്നത്. എല്ലാ വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം ഓരോ ഫോട്ടോകളിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

Image.13

Image.14

Image.15

Image.16
