‘വെറുതെയല്ല പീഡനം കൂടുന്നത്’; കമന്റിന് എതിരെ പൊട്ടിത്തെറിച്ച് ദിയ കൃഷ്ണ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്.

wrshjm

മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി എത്തി ചേർന്നിരിക്കുകയാണ്. ലൂക്ക, പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ ഇപ്പോൾ കൃഷ്ണകുമാറിന്റേത് രണ്ടാമത്തെ മകൾ മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൺ ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്,മക്കൾ അഭിനയ രംഗത്തേക്ക് എത്തിയത് കൃഷ്ണകുമാറിന് വളരെ ഏറെ സന്തോഷം തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന താരപുത്രിയാണ് ദിയ കൃഷ്ണ.

etykgh

താരപുത്രി ആയതു കൊണ്ട് തന്നെ ദിയയുടെ എല്ലാ വിശേഷങ്ങൾക്കായും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അടുത്തിടെ ഹിറ്റ് തമിഴ് ഗാനമായ കാന്ത കണ്ണഴകാ എന്ന ഗാനത്തിന് സുഹൃത്തുക്കൾക്കൊപ്പം ദിയ കവർ വീഡിയോ ഒരുക്കിയപ്പോൾ വലിയ പ്രതികരണമാണ് ലഭിച്ചത്. പിന്നാലെ ആ വീഡിയോയുടെ എല്ലാ വിശേഷങ്ങളും പല ഭാഗങ്ങളായി ദിയ പങ്കു വെച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിയ, അതുകൊണ്ട് തന്നെ ദിയക്ക് നിരവധി ഫോളോവെർഴ്‌സും ഉണ്ട്, ദിയ പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോകളും എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, കഴിഞ്ഞ ദിവസം ദിയ തന്റെ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

grsed

മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ദിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിലൊരു ചിത്രത്തിന് ‘വെറുതെയല്ല പീഡനം കൂടുന്നത്’ എന്നായിരുന്നു ഒരാൾ കമന്റിട്ടത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ദിയയുടെ മറുപടി, ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണമെന്നും ഇവളുടെ മാതാപിതാക്കള്‍ ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നുവെന്നും അറപ്പുളവാക്കുന്ന പെരുമാറ്റമെന്നും ദിയ കുറിച്ചു. കമന്റിട്ടയാള്‍ അതു പിന്‍വലിച്ചെന്നും പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും താരം കുറിച്ചിരിക്കുന്നു.

trj
thed

LEAVE A REPLY

Please enter your comment!
Please enter your name here